SKIP TO MAIN CONTENT

മെൽബണിലെ പിഞ്ചുകുഞ്ഞിൻറെ മരണം: കൊന്നത് അമ്മ തന്നെയെന്ന് പൊലീസ്

മെൽബണിൽ പതിനാല് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന് വെള്ളച്ചാലിൽ ഉപേക്ഷിച്ചത് കുഞ്ഞിൻറെ അമ്മ തന്നെയെന്ന് പൊലീസ്. 22കാരിയായ സോഫിന നിക്കാബിനെതിരെ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു.

Sofina Nikat
Source: ABC Australia

1 min read

Published

Updated


Skip to article content

ഞായറാഴ്ച പുലർച്ചെ 2.45നാണ് സനായ സാഹിബ് എന്ന കുഞ്ഞിൻറെ മൃതദേഹം ഒരു വെള്ളച്ചാലിൽ നിന്ന് കണ്ടെടുത്തത്. പാർക്കിൽ നടക്കാനിറങ്ങിയപ്പോൾ കുഞ്ഞിനെ ഒരാൾ തട്ടിയെടുത്തു എന്നായിരുന്നു സോഫിന നിക്കാബ് പൊലീസിൽ പരാതി നൽകിയത്. 

ഒളിംപിക് പാർക്കിൽ നടക്കാനിറങ്ങിയപ്പോൾ എതിരെ നടന്നു വന്ന ഒരാൾ പ്രാമിൽ നിന്ന് കുട്ടിയെ എടുത്തുകൊണ്ടോടി എന്നായിരുന്നു പരാതി. പരാതിയിൽ തന്നെ നേരത്തേ ദുരൂഹതകൾ സംശയിച്ചിരുന്നു.

Baby Sanaya
A supplied undated image obtained Sunday April 10, 2016 from Facebook of missing 15-month-old Sanaya Sahib (AAP Image/Facebook) Source: AAP

ഈ പരാതി പ്രദേശത്ത് കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടികളുമായി നടക്കാനിറങ്ങുന്നതിനെക്കുറിച്ചു പോലും മുന്നറിയിപ്പുകൾ വന്നു. 

സംഭവസ്ഥലത്തുള്ള  സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് കൊലപാതകത്തിനു പിന്നിൽ കുഞ്ഞിൻറെ അമ്മ തന്നെയാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

സോഫിനയുടെ സഹോദരനൊപ്പമാണ് ഹൈഡൽബർഗ് വെസ്റ്റിൽ ഇവർ ജീവിച്ചിരുന്നത്. മുന്പു തന്നെ കുട്ടിക്കു നേരേ വീട്ടിൽ വച്ച് ശാരീരിക പീഡനമുണ്ടാകുകയും, പാരാമെഡിക്സ് പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

 

സോഫിന  കുറ്റം സമ്മതിച്ചതായി എസ് ബി എസ് റിപ്പോർട്ടർ Abby Dinhan റിപ്പോർട്ട് ചെയ്യുന്നു


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now