മെച്ചപ്പെട്ട വേതനത്തിനായി യൂണിയൻ നിരത്തിലിറങ്ങി; മെൽബൺ നഗരം സ്തംഭിച്ചു

മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യവും ഉറപ്പുവരുത്താനായി ബുധനാഴ്ച ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധ റാലിയിൽ മെൽബൺ നഗരം സ്തംഭിച്ചു. ഓസ്‌ട്രേലിയ ഒട്ടാകെ യൂണിയൻ നടത്തുന്ന "ചേഞ്ച് ദി റൂൾസ്" കാമ്പയിനിന്റെ ഭാഗമായായിരുന്നു പ്രകടനം. പതിനായിരക്കണക്കിന് ആളുകൾ ഇതിൽ പങ്കെടുത്തു.

"Change the Rules" union campaign to demand better pay and work conditions.

"Change the Rules" union campaign to demand better pay and work conditions. Source: SBS-GEM

നികുതിയിളവുകൾ വരുത്തിയ ചൊവ്വാഴ്‍ചത്തെ ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധവുമായി ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ രംഗത്തെത്തിയത്.

"What we actually want is a large pay rise. We don't want a tax cut." Victorian Trades Hall Council secretary Luke Hilakari
"What we actually want is a large pay rise. We don't want a tax cut." Victorian Trades Hall Council secretary Luke Hilakari Source: SBS-GEM

മെൽബണിലെ ട്രേഡ്സ് ഹാളിൽ നിന്നും പുറപ്പെട്ട് ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനിൽ സമ്മേളനം നടത്തിയ പ്രകടനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സമ്മേളനത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

An estimated tens of thousands of workers began marching from Trades Hall to Flinders Street Station, disrupting traffic and public transport.
An estimated tens of thousands of workers began marching from Trades Hall to Flinders Street Station, disrupting traffic and public transport. Source: SBS-GEM

നികുതി ഇളവുകൾ തൊഴിലാളികൾക്ക് ഇട്ടു കൊടുക്കുന്ന അപ്പക്കഷ്ണങ്ങൾ മാത്രമാണെന്ന് വിക്ടോറിയൻ ട്രേഡ്സ് ഹാൾ കൌൺസിൽ സെക്രട്ടറി ആയ ലൂക്ക് ഹിൽകാരി ആരോപിച്ചു.

Victorian Trades Hall Council secretary Luke Hilakari accused tax cut is - throwing "crumbs" to workers
Victorian Trades Hall Council secretary Luke Hilakari accused tax cut is - throwing "crumbs" to workers Source: SBS-GEM

പാവപ്പെട്ടവർക്കും തൊഴിലാളികൾക്കുമായി ആഴ്ചയിൽ പത്ത് ഡോളർ നികുതിയിളവ് നൽകുന്നത് പരിഹാസ്യമാണെന്നും, അത് തങ്ങൾക്ക് ആവശ്യമില്ലെന്നും ലൂക്ക് കൂട്ടിച്ചേർത്തു.

"What we actually want is a large pay rise. We don't want a tax cut."
"What we actually want is a large pay rise. We don't want a tax cut." Source: SBS-GEM

ആഴ്ചയിൽ 50 ഡോളറിൻറെയെങ്കിലും വേതന വർദ്ധനവ് വേണം എന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. നികുതിയിളവുകളല്ല വേതന വർദ്ധനവാണ് തങ്ങളുടെ ആവശ്യമെന്ന് പ്രകടനത്തിൽ പങ്കെടുത്ത വിവിധ തൊഴിൽ മേഘലകളിൽ നിന്നുള്ള യൂണിയൻ പ്രവർത്തകർ അറിയിച്ചു.

 


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now