എലിസബത്ത് സ്ട്രീറ്‌റിനും സ്വാന്‍സ്റ്റന്‍ സ്ട്രീറ്റിനും ഇടയിലായിട്ടാണ് സംഭവമുണ്ടായത്. പരുക്കുകളുമായി 14 പേരെ ആശുപത്രിയിലേക്ക് കൊണ്ടുപായതായി പൊലീസ് അറിയിച്ചു.
പരുക്കേറ്റതിൽ പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ആശുപത്രിയിലേക്ക ്‌കൊണ്ടുപയോതില്‍ ഒരു പ്രീ സ്‌കൂള്‍ പ്രായത്തിലുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്കു സാരമായി പരുക്കേറ്റ ഈ കുട്ടിയെ റോയൽസ് ചിൽഡ്രൻസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
സുസുക്കി ഫോർ വീൽ ഡ്രൈവ് വാഹനമാണ് അതിവേഗതയിൽ വന്ന് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിന്റെ ഡ്രൈവറെയും മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മെൽബണിലെ ബർക് സ്ട്രീറ്റിൽ ഇത്തരത്തിൽ കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി നിരവധി പേർ മരിച്ചിരുന്നു. എന്ന അതുമായി എന്തെങ്കിലും ബന്ധമോ സാമ്യമോ ഈ സംഭവത്തിന് ഉണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
More to come...