SKIP TO MAIN CONTENT

മെല്‍ബണില്‍ കാറിടിച്ച് ഇന്ത്യന്‍ ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍

മൂന്നാഴ്ച മുമ്പ് ചെന്നൈയിൽ നിന്നും ഓസ്‌ട്രേലിയയിലേക്കെത്തിയ ഗിരീഷും ദേവികയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരുടെയും നില ഗുരുതരമാണ്.

Car accident
This image is not from this accident.. It's for Representative purpose only.. Source: Wikimedia Commons

1 min read

Published

Updated

By Salvi Manish


Skip to article content

തെക്കുകിഴക്കന്‍ മെല്‍ബണിലെ ബ്രൈറ്റൻ ഈസ്റ്റിലാണ് സംഭവം.

ഇന്നല വൈകിട്ട് ഏഴു മണിയോടെ ഗിരീഷും ദേവികയും നോർത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് വലത്തേക്ക് തിരിഞ്ഞ കാർ ഇവരെ ഇടിച്ചു വീഴ്ത്തിയത്.

അപകടത്തിൽ ഗിരീഷിന്റെ തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ദേവികയ്ക്ക് തലക്കാണ് ക്ഷതമേറ്റിരിക്കുന്നത്. പാരാമെഡിക്‌സ് സംഭവ സ്ഥലത്തെത്തി ഇരുവരെയും ആൽഫ്രഡ്‌ ആശുപത്രിൽ പ്രവേശിപ്പിച്ചു.

അക്‌സെഞ്ചർ എന്ന ഐ ടി കമ്പനിയിൽ ജീവനക്കാരായ ഗിരീഷും ദേവികയും മൂന്നാഴ്ച മുൻപാണ് ചെന്നൈയിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയത്.  ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

ഇവരെ ഇടിച്ചിട്ട കാര് ഓടിച്ചിരുന്ന 60 വയസ്സ് വരുന്ന ആളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now