ട്രാഫിക് സിഗ്നലുകളില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനായി തെളിയുന്നത് പച്ചയിലും ചുമപ്പിലുള്ള ആള്‍രൂപങ്ങളാണ്. എന്നാല്‍ ഇത് പുരുഷരൂപങ്ങളായിരുന്നു എന്ന് എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?
പുരുഷന്‍മാര്‍ മാത്രമല്ല, സ്ത്രീകളും റോഡ് മുറിച്ചു കടക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇതില്‍ സ്ത്രീരൂപങ്ങളില്ല എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
ഇത് ആലോചിച്ചതോടെയാണ് മെല്‍ബണിലെ പത്തു ട്രാഫിക് സിഗ്നലുകളില്‍ പുരുഷരൂപം മാറ്റി സ്ത്രീരൂപമാക്കാന്‍ ഒരു സന്നദ്ധ സംഘടന തീരുമാനിച്ചത്. ചെറുകിട വ്യാപാരികളുടെ കൂട്ടായ്മയായ കമ്മിറ്റി ഫോര്‍ മെല്‍ബണാണ് വിക് റോഡ്‌സിന്റെ സഹകരണത്തോടെ സിഗ്നലുകള്‍ മാറ്റിയത്.
മെല്‍ബണ്‍ നഗരമധ്യത്തിലെ സ്വാന്‍സ്റ്റന്‍ - ഫ്‌ളിന്റേഴ്‌സ് സ്ട്രീറ്റുകള്‍ കൂട്ടിമുട്ടുന്നിടത്തെ സിഗ്നലുകളിലാണ് ഈ മാറ്റം. 12 മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കാതെ, സംഘടന തന്നെയാണ് ഇതിന്റെ ചെലവ് വഹിച്ചിരിക്കുന്നതും.
എന്നാല്‍ എല്ലാവരും ഇതിനെ പൂര്‍ണമായും സ്വീകരിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാതെ ഗിമ്മിക്കുകള#് കാട്ടുകയാണ് എന്ന ആരോപണവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. രൂക്ഷ വിമര്‍ശനമാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരിക്കുന്നത്.