SKIP TO MAIN CONTENT

മുറിയിൽ സിറിഞ്ച് കണ്ടെത്തി: രണ്ടു മലയാളി താരങ്ങളെ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പുറത്താക്കി

മുറിക്കുള്ളിൽ സൂചിയും സിറിഞ്ചും കണ്ടെത്തിയതിനെ തുടർന്ന് മലയാളി അത്ലറ്റുകളായ കെ ടി ഇർഫാനെയും എ വി രാകേഷ് ബാബുവിനെയും കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ നിന്ന് പുറത്താക്കി. ഇന്ത്യൻ ടീമിന്റെ മൂന്ന് അധികൃതർക്ക് ഗെയിംസ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകുകുയം ചെയ്തിട്ടുണ്ട്.

Irfan and Rakesh Babu
Source: AAP

1 min read

Published

Updated


Skip to article content

കോമൺവെൽത്ത് ഗെയിംസിലെ നോ നീഡിൽ പോളിസി ലംഘിച്ചതിനെ തുടർന്നാണ് രണ്ടു താരങ്ങളെ പുറത്താക്കിയത്. 

ഇവർ താമസിക്കുന്ന മുറിയിലെ ബെഡ്സൈഡ് ടേബിളിൽ നിന്നാണ് ഒരു കപ്പിൽ സൂക്ഷിച്ച നിലയിൽ സൂചി കണ്ടെത്തിയത്. ബാഗിൽ നിന്ന് സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. 

എങ്ങനെ സിറിഞ്ചും സൂചിയും വന്നു എന്നതിനക്കുറിച്ച് അറിവില്ല എന്നാണ് ഇരുവരും വിശദീകരണം നൽകിയത്. എന്നാൽ ഇവരുടെ വിശദീകരണം വിശ്വസനീയവും തൃപ്തികരവുമല്ലെന്ന് ഗെയിംസ് ഫെഡറേഷൻ അറിയിച്ചു. 

തുടർന്ന് രണ്ടുപേരെയും അക്രഡിറ്റേഷൻ റദ്ദാക്കി ഗെയിംസ് വില്ലേജിൽ നിന്ന് പുറത്താക്കുകയും, തൊട്ടടുത്ത വിമാനത്തിൽ തന്നെ ഇന്ത്യയിലേക്ക് തിരികെ അയക്കണം എന്ന് ഇന്ത്യൻ ടീമിനോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. 

ട്രിപ്പിൾ ജംപിൽ പങ്കെടുക്കാനിരിക്കെയായിരുന്നു രാകേഷ് ബാബുവിനെ പുറത്താക്കിയിരിക്കുന്നത്. കെ ടി ഇർഫാന്റെ നടത്ത മത്സരം പൂർത്തിയായിരുന്നു. മത്സരത്തിൽ പതിമൂന്നാം സ്ഥാനത്താണ് ഇർഫാൻ ഫിനിഷ് ചെയ്തത്. 

നേരത്തേ ഇന്ത്യൻ ബോക്സർമാരുടെ മുറിക്ക് പുറത്തു നിന്ന് സിറിഞ്ചും സൂചിയും കണ്ടെത്തിയത് വിവാദമാകുകയും ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതാണ്. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now