SKIP TO MAIN CONTENT

മുറിയില്‍ സിറിഞ്ച്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് അന്വേഷണം

ഗോള്‍ഡ് കോസ്റ്റില്‍ ഈയാഴ്ച തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ഇന്ത്യന്‍ കായികതാരങ്ങളുടെ മുറിയില്‍ നിന്ന് സിറിഞ്ചും സൂചിയും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ താരങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഗെയിംസ് അധികൃതര്‍ അറിയിച്ചു.

Commonwealth Games mascot Borobi at Brisbane International Airport, Brisbane, Queensland, Saturday, December 24, 2017.
2018 年在黃金海岸舉行的英聯邦運動會曾以樹熊「Borobi 」作吉祥物。 Source: AAP

1 min read

Published

Updated


Skip to article content

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അത്‌ലറ്റിക് വില്ലേജിലുള്ള ഒരു മുറിയില്‍ നിന്ന് സൂചിയും സിറിഞ്ചും കണ്ടെത്തിയതായാണ് ഗെയിംസ് അധികൃതര്‍ വെളിപ്പെടുത്തിയത്. മുറി വൃത്തിയാക്കാനെത്തിയവര്‍ സൂചിയും സിറിഞ്ചും കാണുകയും, അത് അധികൃതരെ അറിയിക്കുകയുമായിരുന്നു.

ഗെയിംസില്‍ ഉത്തേജക മരുന്നുകളുടെ ഉപയോഗം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ സംഘാടകസമിതി, സിറിഞ്ചുകളുടെയും സൂചികളുടെയും ഉപയോഗത്തെക്കുറിച്ച് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്.

ഇത് ഏത് രാജ്യത്തെ കായികതാരങ്ങളുടെ മുറിയാണ് എന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഗെയിംസ് ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് ഗ്രെവംബര്‍ഗ് പ്രതികരിച്ചത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ താരങ്ങളുടെ മുറിയില്‍ നിന്നാണ് സിറിഞ്ച് കണ്ടെത്തിയതന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഏതെങ്കിലും ഇന്ത്യന്‍ താരം ഉപയോഗിച്ചതല്ല ഈ സിറിഞ്ചും സൂചിയുമെന്ന് ടീം മാനേജര്‍ അജയ് നാരംഗ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. മുറിക്ക് പുറത്തുള്ള വഴിയില്‍ ഒരു കുപ്പിക്കുള്ളിലായാണ് ഇവ കണ്ടതെന്നും, കായികതാരങ്ങള്‍ ഇക്കാര്യം തന്നെ അറിയിച്ചപ്പോള്‍ താന്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫീസിന് വിവരം കൈമാറുകയാണ് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ബുധനാഴ്ചയാണ് ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങുന്നത്. 221 കായികതാരങ്ങളാണ് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now