അമേരിക്കയിലെ എല്ലാ കുട്ടികൾക്കും ഹൈസ്കൂളിനപ്പുറം വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മിഷേൽ ഒബാമയുടെ നേതൃത്വത്തിൽ ബെറ്റർ മേക്ക് റൂം തുടങ്ങിയത്.
പ്രചാരണ പ്രവർത്തനത്തിന്റെ ഉപദേശക സമിതിയിലേക്ക് വൈറ്റ് ഹൗസ് തെരഞ്ഞെടുത്ത 17 കുട്ടികളിൽ ഒരാളാണ് ശ്വേത. മാത്രമല്ല , ഇക്കൂട്ടത്തിലെ ഏക ഇന്ത്യൻ വംശജയുമാണ് ഈ 16 കാരി.
പുതുതലമുറയെ കന്പ്യൂട്ടർ വിദ്യാഭ്യാസരംഗത്തേക്ക് ആകർഷിക്കുന്നതിനായി എവരിബഡി കോഡ് നൌ എന്ന പേരിൽ ഒരു സന്നദ്ധസ്ഥാപന തുടങ്ങിയിട്ടുള്ള ശ്വേതയെ, ഈ പ്രവർത്തനം കണക്കിലെടുത്താണ് വൈറ്റ് ഹൌസ് ഉപദേശകസമിതിയിലേക്ക് ക്ഷണിച്ചത്.
ഈ സംരഭത്തിന് ചാമ്പ്യൻ ഓഫ് ചേഞ്ച് അവാർഡ് നൽകി വൈറ്റ് ഹൗസിന്റെ ആദരവ് നേടിയിട്ടുണ്ട് ഈ ബാലിക.
1998 -ൽ തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ നിന്നും യു എസിലേക്ക് കുടിയേറിയതാണ് ശ്വേതയുടെ മാതാപിതാക്കൾ. ഇൻഡ്യാനപോളിസിൽ ജനിച്ച ശ്വേത, വിർജിനിയയിലുള്ള തോമസ് ജെഫേഴ്സൺ ഹൈ സ്‌കൂൾ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥിനിയാണ്.