Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

മഹിജയുടെ അടിവയറ്റിൽ ചവിട്ടേറ്റ പാടുണ്ടെങ്കിൽ മാധ്യമങ്ങൾ അത് കാണിക്കണമെന്ന് സിപിഎം MLA

പാന്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിൻറെ മരണവുമായി ബന്ധപ്പെട്ട് ഡി ജി പി ഓഫീസിനു മുന്നിലുണ്ടായ സംഘർഷത്തിനിടെ ജിഷ്ണുവിൻറെ അമ്മ മഹിജയ്ക്ക് അടിവയറ്റിൽ ചവിട്ടേറ്റ പാടുണ്ടെങ്കിൽ, ആ പാട് മാധ്യമങ്ങൾ എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന് സി പി എം MLA എം നൌഷാദ് ചോദിച്ചു.

Mahija
Source: FB

ജിഷ്ണു കേസുമായി ബന്ധപ്പെട്ട് എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്പോഴായിരുന്നു അദ്ദേഹം ഈ സംശയം പ്രകടിപ്പിച്ചത്. 

ഒരു സ്ത്രീയുടെ അടിവയറ്റിലുള്ള പാട് മാധ്യമങ്ങൾ കാണിക്കണം എന്നാണോ പറയുന്നത് എന്ന് അവതാരകൻ ചോദിച്ചപ്പോൾ, അത് രഹസ്യഭാഗമൊന്നുമല്ലല്ലോ എന്നായിരുന്നു എം എൽ എ നൽകിയ വിശദീകരണം. 

എം നൌഷാദിൻറെ ഈ പരാമർശം ഇവിടെ കേൾക്കാം...


 

അഭിമുഖത്തിൻറെ പൂർണരൂപം കേൾക്കാൻ...

 


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now