വിക്ടോറിയയിലെയും തെക്കൻ NSWലെയും കോൾസ്, വൂൾവർത്ത്സ്, IGA തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃഖലകൾ വഴി വിറ്റഴിച്ച എട്ട് തരം പാലാണ് വ്യാഴാഴ്ച തിരിച്ചുവിളിച്ചത്.
ശുചീകരണത്തിനായി ഉപയോഗിക്കുന്ന ദ്രാവകത്തിന്റെ അംശം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണ് ലാക്റ്റലിസ് ഓസ്ട്രേലിയ എന്ന കമ്പനി ഈ നടപടി കൈക്കൊണ്ടത്.
കോൾസ്, പോൾസ്, ആർ ഇ വി, ഫിസിക്കൽ ബ്രാൻഡഡ് തുടങ്ങിയവയുടെ ഒരു ലിറ്ററിന്റെ പാലാണ് തിരിച്ചുവിളിച്ചത്.
പാല്‍ ഉപയോഗിക്കാവുന്ന അവസാന തീയതി (ബെസ്റ്റ് ബിഫോര്‍) ജൂണ്‍ 25 മുതല്‍ ജൂണ്‍ 28 വരെ രേഖപ്പെടുത്തിയിരിക്കുന്ന ബോട്ടിലുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഈ ബോട്ടിലുകളിലെ പാലിന് മഞ്ഞ നിറവും രാസപദാര്‍ത്ഥത്തിന്റെ രുചിയും ഉണ്ടാകാമെന്ന് ലാക്റ്റലിസ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
വിക്ടോറിയയുടെ എല്ലാ ഭാഗങ്ങളിലും തെക്കൻ NSWലെ ഓൾബറി, ഡെനിലിക്വിൻ, ലവിങ്ങ്ടൺ, ടോക്കുംവൽ വിടങ്ങളിലാണ് പാൽ വിറ്റഴിച്ചതെന്ന് കോൾസ് പറഞ്ഞു.
തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ :
Coles Full Cream Milk 1L Bottle (use by date: 25 and 26 June 2019)
Coles Low Fat Milk 1L Bottle (use by date: 25 and 26 June 2019)
Coles Skim Milk 1L Bottle (use by date: 25 June 2019)
Pauls Full Cream Milk 1L Bottle (use by date: 26 and 27 June 2019)
Pauls Smarter White Milk 1L Bottle (use by date: 25, 26 and 27 June 2019)
REV 1L Bottle (use by date: 28 June 2019)
PhysiCAL Low Fat 1L Bottle (use by date: 26 June 2019)
PhysiCAL Skim 1L Bottle (use by date: 27 June 2019)
എന്തെങ്കിലും ആരോഗ്യ പ്രശ്‍നം തോന്നുന്നവർ ഡോക്ടറെ സമീപിക്കേണ്ടതാണ് .