മലിനമായ ചുറ്റുപാട്; പെർത്തിലെ ഇന്ത്യൻ റെസ്റ്റോറന്റിന് $105,000 പിഴ

മലിനമായ ചുറ്റുപാടിൽ പ്രവർത്തിച്ചുപോന്ന പെർത്തിലെ ഇന്ത്യൻ റെസ്റ്റോറന്റ് ഉൾപ്പടെ പത്തോളം ഭക്ഷണശാലകൾക്കെതിരെ വൻ തുക പിഴ ഈടാക്കി. ഇതിൽ ഇന്നാലുവിലുള്ള മായ മസാല എന്ന ഇന്ത്യൻ റെസ്റ്റാന്റിന് 105,000 ഡോളർ പിഴ അടയ്‌ക്കേണ്ടി വന്നു.

Unhygenic resturant

This image is for representative purpose only Source: Flickr/tripleigrek

ഫുഡ് ആക്ട് ലംഘിച്ചതിന്റെ പേരിലാണ് പെർത്തിലെ പത്തോളം ഭക്ഷണശാലകൾക്കെതിരെ കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്തിരിക്കുന്നത്.

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഭക്ഷണശാലകളിൽ നിന്നും ഈ  വർഷം പിഴയായി സർക്കാർ പിരിച്ചെടുത്തത് 385,000 ത്തോളം ഡോളറാണ്.

ഇതിൽ ഏറ്റവും കൂടുതൽ പിഴയടക്കേണ്ടി വന്നത് മായ മസാല എന്ന ഇന്ത്യൻ റെസ്റ്റോറന്റിനാണ്. വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം സൂക്ഷിക്കുകയും, പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കുകയും ചെയ്തതിനാണ് മായ മസാലക്കെതിരെ കേസുടുക്കുകയും പിഴ ഈടാക്കുകയും ചെയ്തത്.

കഴിഞ്ഞ വർഷം ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഏതാണ്ട് മൂന്ന് പ്രാവശ്യത്തോളം ഈ റെസ്റ്റോറന്റ് ഫുഡ് ആക്ട് ലംഘിച്ചതായി സിറ്റി ഓഫ് സ്റ്റിർലിംഗിലെ അധികൃതർ കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്നു ഈ വർഷം മെയിൽ റെസ്റ്റോറന്റിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചതിനും, വൃത്തിഹീനമായി  ഭക്ഷണം സൂക്ഷിച്ചതിനും, കാലാവധി കഴിഞ്ഞ സാധനങ്ങൾ വിറ്റഴിച്ചതിനുമാണ് ഈ പത്ത് ഭക്ഷണശാലകൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

കാനിംഗ്ടണിലുള്ള അർബൻ ടർബൻ റെസ്റ്റോന്റിൽ നിന്നും 54,000 ഡോളറാണ് പിഴ ഈടാക്കിയിരുന്നത്. കൂടാതെ, ബെൽമോണ്ടിലെ ടാവെൺ റെസ്റ്റോറന്റിന് 40,000 ഡോളറും , വാർവിക്സിലുള്ള ലിറ്റിൽ ഡ്രാഗൺ എന്ന  ചൈനീസ് റെസ്റ്റോറന്റിന് 20,000 ഡോളറുമാണ് കഴിഞ്ഞ മാസം പിഴയടയ്‌ക്കേണ്ടി വന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനാണ് ഈ ഭക്ഷണശാലകളിൽ നിന്നും പിഴ ഈടാക്കിയത്.

ഫുഡ് ആക്ട് ലംഘിച്ചതിന്റെ പേരിൽ നിയമ നടപടികൾ നേരിടേണ്ടി വന്ന പെർത്തിലെ മറ്റ് റസ്റ്റോറന്റുകൾ :

Maya Masala, Innaloo - $105,000 for food storage, cleanliness and maintenance breaches

Urban Turban, Cannington - $54,000 for not protecting food from contamination and hand washing breaches.

Belmont Tavern - $40,000 fine for not maintaining standard of cleanliness where there was no accumulation of food waste, dirt and grease.

Subidoo, Subiaco - $40,000 fine for falsely prescribed food which might cause physical harm to a consumer relying on the description

Nando’s, Spearwood - $25,000 for inadequate temperature control, unclean premises, unclean equipment and failure to maintain premises in good state of repair

Little Dragon Chinese Restaurant, Warwick - $20,000 fine for offences including failing to meet hand-washing obligations and cleanliness issues.

IGA Willetton - $15,000 fine for selling food after use by date.

T&T Bakery, Morley - $13,500 in fines relating to cleanliness, maintenance of food premises and handling of food.

Kwinana-Leda Supa IGA - $11,000 for cleanliness non-compliance and selling food past use by date

Farmer Jacks, Subiaco - $12,000 fine for non-compliant labeling of food, non-compliant date-marking on packaging and selling food after use by date

Kalamunda Patisserie - $11,000 fine for cleanliness and maintenance breaches.


Share

Published

Updated

By Salvi Manish

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
മലിനമായ ചുറ്റുപാട്; പെർത്തിലെ ഇന്ത്യൻ റെസ്റ്റോറന്റിന് $105,000 പിഴ | SBS Malayalam