ശനിയാഴ്ച ഉച്ചയോടെയാണ് ഗ്രീന്‍ ഐലന്റ് ക്ലബിനു വേണ്ടി കളിച്ചിരുന്ന ഹരീഷ് ഗംഗാധരന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്.
മറ്റു കളിക്കാരും കാണികളും, പിന്നീട് എമര്‍ജന്‍സി സര്‍വീസും പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ഹരീഷിനെ രക്ഷിക്കാനായില്ല. ഗ്രൗണ്ടില്‍ വച്ച് തന്നെ ഹരീഷ് മരിച്ചു.
കൊച്ചിയില്‍ നിന്ന് അഞ്ചു വര്‍ഷം മുമ്പാണ് ഹരീഷ് ന്യൂസിലന്റിലേക്ക് കുടിയേറിയത്. നിഷ ഹരീഷാണ് ഭാര്യ. മൂന്നു വയസുള്ള ഒരു മകളുമുണ്ട്.
എതിര്‍ ടീമിന്റെ ബാറ്റിംഗ് പത്ത് ഓവര്‍ കഴിഞ്ഞപ്പോഴാണ് ഹരീഷിന് ആരോഗ്യപ്രശ്‌നമുണ്ടായത്. അതിനകം അദ്ദേഹം രണ്ടോവര്‍ ബൗള്‍ ചെയ്തിരുന്നു.

Source: Facebook
ശരീരം തളര്‍ന്ന് ഗ്രൗണ്ടിലിരുന്ന ഹരീഷ്, പിന്നീട് ബോധരഹിതനാകുകയായിരുന്നു.
ഹരീഷിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം കളിച്ചിരുന്ന ഗ്രീന്‍ ഐലന്റ് ക്ലബിന്റെ പ്രസിഡന്റ് ജോണ്‍ മോയ്ല്‍ പറഞ്ഞു.
മരണകാരണം എന്താണെന്ന് അറിയില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ന്യൂസിലന്റ് ഹെറാള്‍ഡ് പത്രത്തോട് പറഞ്ഞു.
ഹരീഷിന് നേരത്തേ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.