വൻ ഭൂരിപക്ഷത്തോടെയാണ് ന്യൂസിലന്റിൽ ലേബർ പാർട്ടി നേതാവ് ജസീന്ത ആർഡൻ വീണ്ടും അധികാരത്തിലെത്തിയത്.
വിവിധ ന്യൂനപക്ഷ-കുടിയേറ്റ വിഭാഗങ്ങളെയും, സ്ത്രീകളെയും സജീവമായി ഉൾപ്പെടുത്തിയാണ് ജസീന്ത ആർഡൻ പുതിയ മന്ത്രിസഭ രൂപീകരിച്ചത്.
അതിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജയും സ്ഥാനം പിടിച്ചു.
പുതിയ ആർഡൻ മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുതമലയോടെയാണ് പ്രിയങ്ക രാധാകൃഷ്ണനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുവജനക്ഷമേം, സാമൂഹ്യക്ഷേമം, വോളൻറീയറിംഗ് തുടങ്ങിയ വകുപ്പുകളുടെ ചുതമലയാണ് പ്രിയങ്ക രാധാകൃഷ്ണനുള്ളത്.
എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് 41കാരിയായ പ്രിയങ്ക രാധാകൃഷ്ണൻ.
രണ്ടാം തവണ എം പിയാകുന്ന പ്രിയങ്ക, നേരത്തേ ജസീന്ത ആർഡനൊപ്പം മലയാളികൾക്ക് ഓണാശംസകൾ നേരുന്ന വീഡിയോയിലൂടെ ലോകമലയാളികൾക്കിടയിൽ ശ്രദ്ധേയയായിരുന്നു.
പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ - ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക.
ചെന്നൈയിൽ ജനിച്ച്, കുട്ടിക്കാലത്ത് സിംഗപ്പൂരിലേക്ക് താമസം മാറ്റിയ പ്രിയങ്ക, പഠനത്തിനായാണ് ന്യൂസിലാന്റിലേക്ക് എത്തുന്നത്.
തുടർന്ന് ന്യൂസിലന്റ് പൗരയായ അവർ 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്.