ബ്രിസ്‌ബൈനിന്റെ തെക്കൻ പ്രദേശമായ ലോഗനിലാണ് സംഭവം. ഓൺലൈനിലൂടെ പരിചയപ്പെട്ട യുവതിയെ സന്ദർശിച്ച ഇരുപത്തേഴുകാരനാണ് കവർച്ചയ്ക്കിരയായതെന്ന് പോലീസ് അറിയിച്ചു.
ലോഗനിലെ യുവതിയുടെ വീട്ടിൽ എത്തിയ യുവാവിനെ സംസാരത്തിനിടയിൽ മയക്കുമരുന്നു നൽകി അവശനിലയിലാക്കിയതിന് ശേഷമാണ് മോഷണ ശ്രമം നടന്നത്. അവശനിലയിലായ യുവാവിൽ നിന്ന് മോഷ്ടാക്കൾ ബി എം ഡബ്ല്യൂ കാറിന്റെ ഉടമസ്ഥാവകാശം നിർബന്ധിതമായി എഴുതി വാങ്ങിച്ചു.
അവശനായ തന്നെ മറ്റു രണ്ടു പേർ ചേർന്ന് കത്തി കാണിച്ചു ഭീക്ഷണിപ്പെടുത്തി ക്രെഡിറ്റ് കാർഡ് മോഷ്ടിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി.
പിന്നീട് എ ടി എം ൽനിന്നും പണം പിൻവലിപ്പിച്ച ശേഷം സംഘം ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
യുവാവ് നൽകിയ വിവരങ്ങൾ അനുസരിച്ചു പോലീസ് യുവതിയെയും കൂട്ടാളികളായ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കും.
യുവാവിന്റെ പരുക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.