മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
സിഡ്‌നിയിലെ ഗ്ലെനോറിയിലാണ് വെള്ളത്തിൽ മുങ്ങിയ കാറിനുള്ളിൽ 25 വയസ്സുള്ള പാക്കിസ്ഥാൻ വംശജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് പൊലീസ് കാറിനുള്ളിൽ മൃതദേഹം കണ്ടത്.
കട്ടായി റിഡ്ജ് റോഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കാർ കുടുങ്ങിപോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ബുധനാഴ്ച രാവിലെ ആറ് മണിയോടെ ഇവിടെ എത്തിയതായി പൊലീസ് പ്രസ്താവനയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൊറോണർ റിപ്പോർട്ട് തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന വെള്ളപ്പൊവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.
മരിച്ചയാളുടെ കുടുംബാംഗങ്ങളോട് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഒരാഴ്ച തുടർച്ചയായി പെയ്ത കനത്ത മഴയിൽ 24,000 പേരെയാണ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
എന്നാൽ നദികളിൽ വെള്ളം ഉയര്ന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രീമിയർ അറിയിച്ചു.
സംസ്ഥാനത്ത് 162 സ്കൂളുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. റൺവേയിൽ വെള്ളം കയറിയതിനെത്തുടന്ന് അടച്ചിട്ട ന്യൂ കാസിൽ വിമാനത്താവളം ബുധനാഴ്ച തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
You can stay across the latest weather updates and warnings via the Australian Bureau of Meteorology or through your state emergency service, including the NSW SES, Victoria's SES and the Queensland SES.