സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഗ്രെറ്റർ സിഡ്നി മേഖലയിൽ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സിഡ്‌നിയിൽ നിന്ന് ഉൾപ്രദേശത്തേക്ക് യാത്ര ചെയ്യുന്നതിന് പെർമിറ്റ് വേണമെന്നത് നിർബന്ധമാണ്.
ഈ നിയന്ത്രണം നിലനിൽക്കുന്നതിനിടെയാണ് 31 കാരന്റെ യാത്ര. സിഡ്‌നിയിൽ നിന്ന് ആർമഡൈലിലേക്കാണ് ഇയാൾ യാത്ര ചെയ്യാൻ ശ്രമിച്ചത്.
കബ്രമറ്റയിലെ വീട്ടിൽ നിന്ന്, പൊതുഗതാഗത സംവിധാനത്തിൽ ന്യൂ കാസിൽ വഴി ഇയാൾ ന്യൂ ഇംഗ്ലണ്ടിൽ എത്തി.
ഇവിടെ നിന്ന് ആർമഡൈൽ റയിൽവെ സ്റ്റേഷനിൽ എത്തിയ ഇയാളെ ഇവിടെ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആർമഡൈൽ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കോടതി രണ്ട് മാസം ജയിൽ ശിക്ഷ വിധിച്ചു.
കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് ആദ്യമായിട്ടല്ല ഒരാൾക്ക് ജയിൽ ശിക്ഷ ലഭിക്കുന്നത്.
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് മേൽ കർശന നടപടി സ്വീകരിക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് പോലീസ് ചീഫ് ഇൻസ്‌പെക്‌ടർ ഡേവിഡ് കൂപ്പർ അറിയിച്ചു.
ന്യൂ കാസിലിൽ നിന്ന് എത്തിയ ഒരു സ്ത്രീക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആർമഡൈൽ ലോക്ക്ഡൗൺ ചെയ്തിരുന്നു.