ഇന്നു വൈകീട്ട് ആറരയോടെയാണ് സംഭവം. എഡ്ഡി അവന്യൂവിൽ നിന്ന് സെൻട്രൽ സ്റ്റേഷനിലേക്ക് കയറുന്ന ഗേറ്റിനടുത്തുള്ള പൂക്കടയിലേക്കാണ് അക്രമി കയറിയത്.
പൂക്കടയുടെ ഉടമയെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തുണ്ടായിരുന്നവർ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും കൈയിലുണ്ടായിരുന്ന കത്രികയുമായി ഇയാൾ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തുടർന്ന് അവിടെയുണ്ടായിരുന്നവർ പൊലീസിനെ വിളിക്കുകയും, പൊലീസ് അഞ്ചു മിനിട്ടിനുള്ളിൽ സ്ഥലത്തെത്തുകയും ചെയ്തു.
പൊലീസ് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുറച്ചു നേരത്തെ സംഘർഷത്തിനു ശേഷം സമീപത്തു നിന്ന് പൊലീസ് വെടിയുതിർത്തു എന്ന് ദൃക്സാക്ഷികൾ ടെലിവിഷൻ ചാനലുകളോട് പറഞ്ഞു.
മൂന്നോ നാലോ വെടിയൊച്ചകൾ കേട്ടതായി പൊലീസിനെ വിവരമറിയിച്ച നേഥൻ യിൻ എന്നയാൾ പറഞ്ഞു.
സായുധക്കൊള്ളയ്ക്കുള്ള ശ്രമം നടത്തിയയാളാണ് വെടിയേറ്റു മരിച്ചതെന്ന് പൊലീസ് വക്താവ് അറിയിച്ചു. വെടിവയ്പ്പിൻറെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
More to follow...