ചൊവ്വാഴ്ച രാവിലെയാണ് നിരവധി സ്കൂളുകൾക്ക് ഇമെയിൽ മുഖേന ഭീഷണി സന്ദേശം ലഭിച്ചത്.
സ്കൂൾ ഗ്രൗണ്ടിൽ സംശയാസ്പദമായ രീതിയിലെ പാക്കറ്റുകളുണ്ട് എന്ന സന്ദേശമാണ് ലഭിച്ചത്.
കുറഞ്ഞത് ഏഴ് സ്കൂളുകൾക്ക് ഇത്തരം സന്ദേശം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
വില്ലോബി ഗേൾസ് ഹൈസ്കൂൾ, കാസിൽ ഹിൽ ഹൈസ്കൂൾ, തോമസ് റെഡ്ഡാൽ ഹൈസ്കൂൾ, മൗണ്ട് അന്നാൻ ഹൈസ്കൂൾ, എലിസബത്ത് മക്കാർതർ ഹൈസ്കൂൾ, പിക്നിക് പോയിന്റ് ഹൈസ്കൂൾ, ജേമീസൻ ഹൈസ്കൂൾ, കോളോ ഹൈസ്കൂൾ എന്നിവ ഭീഷണി സന്ദേശം ലഭിച്ചതിൽ ഉൾപ്പെടുന്നു.
വില്ലോബി പബ്ലിക് സ്കൂളും ഒഴിപ്പിച്ചു.
HSC പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ ഉൾപ്പെടെയാണ് ഇതേത്തുടർന്ന് ഒഴിപ്പിച്ചത്.
വിദ്യാഭ്യാസ വകുപ്പ് വിവരമറിയിച്ചതിനെത്തുടര്ന്ന് പൊലീസ് എത്തി സ്കൂളുകളിൽ പരിശോധന നടത്തി.
സ്കൂളുകളിലെ എമർജൻസി റെസ്പോൺസ് പദ്ധതി പ്രകാരമുള്ള നടപടികളാണ് എടുത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരിശോധനയ്ക്ക് ശേഷം പല സ്കൂളുകളിലും പരീക്ഷകൾ പുനരാരംഭിച്ചു.
ഈ സംഭവം ഏതെങ്കിലും കുട്ടികളുടെ പരീക്ഷയെ ബാധിച്ചിട്ടുണ്ടെങ്കിൽ അവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുമെന്ന് NSW വിദ്യാഭ്യാസ സ്റ്റാന്റേർഡ് അതോറിറ്റി (NESA) വ്യക്തമാക്കി.