SKIP TO MAIN CONTENT

മതവിശ്വാസമുള്ളവർക്ക് സന്പാദ്യശീലം കൂടുതലായിരിക്കുമെന്ന് കണ്ടെത്തൽ

ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നവർക്ക് മതവിശ്വാസമില്ലാത്തവരേക്കാൾ കൂടുതൽ സന്പാദ്യശീലമുണ്ടാകുമെന്ന് പഠനറിപ്പോർട്ട്. ഓസ്ട്രേലിയയിലെ മക്വാറീ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

Piggy Bank
Source: Zceisab (CC By 4.0)

1 min read

Published

Updated


Skip to article content

ഒരാളുടെ വരുമാനവും, സന്പത്ത് കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് സന്പാദ്യശീലം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്നാണ് പൊതുവിലുള്ള വിശ്വാസം.

എന്നാൽ, മത വിശ്വാസവും സാംസ്കാരിക പൈതൃകവും സന്പാദ്യ ശീലത്തിൽ വലിയൊരു പങ്കുവഹിക്കുന്നു എന്നാണ് മക്വാറി യൂണിവേഴ്സിറ്റിയിലെ മാർക്കറ്റിംഗ് ആൻറ് മാനേജ്മെൻറ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ക്രിസ് ബൌമാൻറെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

മുഖ്യധാരാ ഓസ്ട്രേലിയക്കാരെയും ചൈനീസ് വംശജരെയുമാണ് ഈ പഠനത്തിൽ പ്രധാനമായും നിരീക്ഷിച്ചത്. കുറഞ്ഞ വരുമാനമുള്ളവർ, ഇടത്തരം വരുമാനമുള്ളവർ, ഉയർന്ന വരുമാനമുള്ളവർ ഇങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. 

ഇതിൽ കുറഞ്ഞ വരുമാനക്കാരിലും ഇടത്തരം വരുമാനക്കാരിലും മതവിശ്വാസമില്ലാത്തവർ വിനോദോപാധികൾക്കും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി കൂടുതൽ പണം ചെലവാക്കാൻ തയ്യാറാകുന്നതായി പഠനം പറയുന്നു. സമാനമായ വരുമാനം കിട്ടുന്ന വിശ്വാസികൾ അത്രയും പണം ചെലവാക്കുന്നതിനു പകരം അത് സന്പാദ്യമായി സൂക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ് കണ്ടെത്തൽ. 

ഇടത്തരം വരുമാനക്കാരിൽ വിശ്വാസികൾ വരുമാനത്തിൻറെ 35 ശതമാനവും ഭാവിയിലേക്ക് കരുതിവയ്ക്കുന്പോൾ, മതവിശ്വാസമില്ലാത്തവരിൽ ഇത് 27 ശതമാനമാണ്. 

ചൈനീസ് വംശജർക്ക് സന്പാദ്യശീലം ഓസ്ട്രേലിയയിലെ മറ്റുള്ളവരെക്കാൾ കൂടുതലാണെന്നും പഠനം പറയുന്നുണ്ട്. 

പൂർണ്ണപഠനറിപ്പോർട്ട് ഇവിടെ വായിക്കാം. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now