Melton East, Laverton North, Yallambie, Taylors Lakes, Campbellfield, Sunbury, Hoppers Crossing, Riverdale Village, Sandown, Calder Highway Northbound/Outbound, Calder Highway Southbound/Inbound and BP Rockbank Service Centre Outbound എന്നിവിടങ്ങളിലെ മക്ഡൊണാൾഡ്സ് റെസ്റ്റോറന്റുകളാണ് അടച്ചിട്ടത്.
ഈ റെസ്റ്റോറന്റുകളിലേക്ക് സാധനങ്ങൾ നൽകിയ ട്രക്ക് ഡ്രൈവർക്ക് പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലാത്തപ്പോഴാണ് ഡ്രൈവർ ഡെലിവറി നടത്തിയതെന്ന് മക്ഡൊണാൾഡ്സ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും ഭീഷണിയില്ലെന്ന് മക്ഡൊണാൾഡ്സ് വ്യക്തമാക്കി.
റെസ്റ്റോറന്റുകൾ അടച്ചിച്ച് അണുനശീകരണം നടത്തുകയാണ്.
ഡെലിവറി സമയത്ത് ജോലിയിലുണ്ടായിരുന്ന ജീവനക്കാരോട് 14 ദിവസത്തേക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തേ ഫോക്നറിലുള്ള ഒരു മക്ഡൊണാൾഡ്സിൽ 10 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. അവിടെ ജോലി ചെയ്യുന്ന ഒരാളുടെ ബന്ധുവാണ് ഈ ട്രക്ക് ഡ്രൈവറെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ക്രൈഗിബേണിലെ ഒരു മക്ഡൊണാൾഡ്സിലും പിന്നിട് വൈറസ് ബാധ സ്ഥിരീകരിച്ചു.
വിക്ടോറിയയിൽ ആറു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധ 1567 ആയി.
ഒരു മരണം കൂടി
ന്യൂ സൗത്ത് വെയിൽസിൽ ഒരാൾ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 48 ആയി. പ്രായം 60കളിലുള്ള ഒരു പുരുഷനാണ് ആശുപത്രിയിൽ മരിച്ചത്.
ഇയാൾക്ക് മറ്റു രോഗാവസ്ഥകളുണ്ടായിരുന്നുവെന്ന് സംസ്ഥാന ചീഫ് മെഡിക്കൽ ഓഫീസർ കെറി ചാൻറ് അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 99 ആയി ഉയർന്നിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ ഒരാൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ക്വീൻസ്ലാന്റ് ട്രാവൽ ബബിൾ പരിഗണിക്കുന്നു
ക്വീൻസ്ലാന്റിന്റ് അതിർത്തികൾ തുറക്കുന്നത് വൈകുമെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ സൂചിപ്പിച്ചു.
ഇക്കാര്യം എല്ലാ മാസവും അവസാനം പരിശോധിക്കും എന്നാണ് പ്രീമിയർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇത് മാസങ്ങൾ വൈകും എന്നാണ് ഇപ്പോൾ നൽകുന്ന സൂചന.
അതേ സമയം, നോർതേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളുമായി മാത്രം യാത്ര അനുവദിക്കുന്ന കാര്യം ആദ്യം പരിഗണിക്കുമെന്നും പ്രീമിയർ സൂചിപ്പിച്ചു. അതാത് സംസ്ഥാനങ്ങളിലെ പ്രീമിയർമാർ കൂടി അംഗീകരിച്ചാൽ ഇതു നടപ്പാക്കും.

انستیژا پلیشی، نخستوزیر کوینزلند میگوید مرزهای ایالتش تا زمان توقف موارد جدید کرونا در نیوساوتولز بسته خواهند ماند. Source: AAP
എന്നാൽ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള അതിർത്തി ഇപ്പോൾ തുറക്കാൻ കഴിയില്ലെന്നും പലാഷേ വ്യക്തമാക്കി. സെപ്റ്റംബറോടെ മാത്രമേ അതിനു കഴിയൂ എന്നാണ് പ്രീമിയർ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് രണ്ടു പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.