വിവാദ മെഡിവാക് നിയമം പിന്‍വലിച്ചു; സര്‍ക്കാര്‍ നീക്കം വിജയിച്ചത് ജാക്കീ ലാംബിയുടെ പിന്തുണയില്‍

വിദേശ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലുള്ള അഭയാര്‍ത്ഥികളെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനുള്ള മെഡിവാക് നിയമം പിന്‍വലിക്കാനുള്ള ബില്‍ സെനറ്റില്‍ പാസായി.

Crossbench Senator Jacqui Lambie (right) speaks with the Leader of the Government in the Senate Mathias Cormann.

سناتور جکی لمبی در حال صحبت با متیز کورمن، رهبر جناح حکومت در مجلس سنا قبل از رأی‌گیری بر سر طرح لغو میدی‌وک. Source: AAP

സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് പാര്‍ലമെന്റ് പാസാക്കിയിരുന്ന നിയമമാണ്, സ്വതന്ത്ര സെനറ്റര്‍ ജാക്കീ ലാംബിയുമായുടെ പിന്തുണ നേടിക്കൊണ്ട് പിന്‍വലിച്ചത്.

മെഡിവാക് പിന്‍വലിക്കുന്നതിനുള്ള ബില്‍ സെനറ്റില്‍ 35നെതിരെ 37 വോട്ടുകള്‍ക്ക് പാസായി.

ബില്‍ പിന്‍വലിക്കുന്നതിനായി സെനറ്റില്‍ ആവശ്യത്തിന് പിന്തുണ ഉറപ്പാക്കാന്‍ ഏറെ നാളായി സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു.

ടാസ്‌മേനിയന്‍ സെനറ്റര്‍ ജാക്കീ ലാംബിയുമായി ആഴ്ചകളായി നടത്തി വന്ന ചര്‍ച്ച വിജയത്തിലെത്തിയതോടെ, ബുധനാഴ്ച രാവിലെ മെഡിവാക് പിന്‍വലിക്കാനുള്ള ബില്‍ സെനറ്റില്‍ വോട്ടിനിട്ടു.

Jacqui Lambie
Jacqui Lambie will reportedly back the medevac bill repeal in exchange for sending refugees to NZ. Source: AAP

താന്‍ മുന്നോട്ടുവച്ച നിബന്ധന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് മാത്രമാണ് മെഡിവാക് ബില്‍ പിന്‍വലിക്കുന്നതിനെ അനുകൂലിക്കുന്നതെന്നും ജാക്കീ ലാംബി പറഞ്ഞു.

'രഹസ്യ ധാരണ'യെന്ന് ആരോപണം

എന്തു നിബന്ധനയുടെ അടിസ്ഥാനത്തിലാണ് മെഡിവാക് പിന്‍വലിക്കുന്നതിനെ അനുകൂലിച്ചത് എന്ന കാര്യം സെനറ്റര്‍ ലാംബി വ്യക്തമാക്കിയിട്ടില്ല.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് പരസ്യമായി തനിക്ക് അക്കാര്യം പറയാന്‍ കഴിയാത്തത് എന്നാണ് ജാക്കീ ലാംബി അവകാശപ്പെടുന്നത്.

ബില്‍ പിന്‍വലിക്കുന്നതിനെ അനുകൂലിക്കരുത് എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ഒപ്പിട്ട നിവേദനം സെനറ്റര്‍ ലാംബിക്ക് നല്‍കിയിരുന്നു. എന്നാല്‍ ദേശീയ സുരക്ഷ കരുതി സര്‍ക്കാരിന് പിന്തുണ നല്‍കുകയാണെന്ന് അവര്‍ പറഞ്ഞു.

Paediatrician Professor David Isaacs (C) and 13 colleagues present an open letter signed by over 4,500 Australian doctors calling on Parliament to save medevac.
Paediatrician Professor David Isaacs (C) and 13 colleagues present an open letter signed by over 4,500 Australian doctors calling on Parliament to save medevac. Source: AAP

അതേസമയം, സെനറ്റര്‍ ലാംബിയുമായി എന്ത് രഹസ്യധാരണയാണ് ഉണ്ടാക്കിയത് എന്ന കാര്യം ജനങ്ങളോട് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ലേബര്‍ പാര്‍ട്ടിയും ഗ്രീന്‍സ് പാര്‍ട്ടിയും ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ ഒരു രഹസ്യധാരണയും ഇല്ല എന്നായിരുന്നു സെനറ്റിലെ ഭരണകക്ഷി നേതാവ് മത്തീസ് കോര്‍മന്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ഒരു നിബന്ധന സര്‍ക്കാര്‍ നടപ്പാക്കിയെന്ന് ഇപ്പോള്‍ സെനറ്റര്‍ ജാക്കീ ലാംബി പറയുന്ന സാഹചര്യത്തില്‍, രഹസ്യധാരണ വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ആരാണ് കള്ളം പറയുന്നത്. സര്‍ക്കാരോ സെനറ്റര്‍ ജാക്കി ലാംബിയോ? ഗ്രീന്‍സ് പാര്‍ട്ടി

വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍

സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, വീണ്ടും അധികാരത്തിലെത്തിയാല്‍ മെഡിവാക് ബില്‍ പിന്‍വലിക്കും എന്നത്.

ഈ ഫെബ്രുവരിയിലായിരുന്നു മെഡിവാക് ബില്‍ പാസായത്. സ്വതന്ത്ര എം പിമാര്‍ കൊണ്ടുവന്ന ഈ ബില്ലിനെ സര്‍ക്കാര#് എതിര്‍ത്തെങ്കിലും, ലേബര്‍ പാര്‍ട്ടിയുടെയും മറ്റു പ്രതിപക്ഷ അംഗങ്ങളുടെയും പിന്തുണയോടെ നിയമം പാസാവുകയായിരുന്നു.

അതിനു ശേഷം ഇതുവരെ പാപ്പുവ ന്യൂ ഗിനിയില്‍ നിന്നും നൗറുവില്‍ നിന്നും 179 അഭയാര്‍ത്ഥികളെ ഓസ്‌ട്രേലിയയിലേക്ക് ചികിത്സക്കായി കൊണ്ടുവന്നിട്ടുമുണ്ട്.

രണ്ടു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ അഭയാര്‍ത്ഥികളെ ചികിത്സക്കായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാം എന്നാണ് മെഡിവാക് നിയമം പറയുന്നത്.

അതേസമയം, ദേശീയ സുരക്ഷയും, അഭാര്‍ത്ഥികളുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഇത് നിരസിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് അധികാരമുണ്ടായിരുന്നു.


Share

2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now