എട്ട് ബില്യൺ ഡോളറിന്റെ മെഡികെയർ തട്ടിപ്പെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ചു

ഡോക്ടർമാർ വ്യാജ മെഡികെയർ ക്ലെയിമുകളിലൂടെ ഓരോ വർഷവും ബില്യൺ കണക്കിന് ഡോളർ തട്ടിയെടുക്കുന്നുവെന്ന ആരോപണങ്ങൾ അന്വേഷണ വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ലർ വ്യക്തമാക്കി.

Australian Health Minister Mark Butler

Source: AAP / AAP

ഓരോ വർഷവും മെഡികെയറിലൂടെ ബില്യൺ കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണങ്ങൾ അതീവ ഗുരുതരമായി പരിഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ലർ വ്യക്തമാക്കി.

മെഡികെയർ തട്ടിപ്പിലൂടെ എട്ട് ബില്യൺ ഡോളർ നഷ്ടമായതായി എബിസിയും ചാനൽ നൈനും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം നടത്തുമെന്ന കാര്യം ആരോഗ്യമന്ത്രി അറിയിച്ചത്.

ചില ഡോക്ട്ടർമാർ സേവനങ്ങൾ ലഭ്യമാക്കാതെ തന്നെ മെഡികെയറിനെ ബില്ല് ചെയ്യുന്നതായും, ചിലർ മരിച്ചവരെ വരെ ബില്ല് ചെയ്യുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചില ഡോക്ടർമാർ വ്യാജമായ മെഡിക്കൽ രേഖകൾ നൽകുന്നതായും ആരോപണമുണ്ട്.

ജിപിമാർ, സർജൻമാർ, പത്തോളജിസ്റ്റുകൾ, അനസ്‌തെറ്റിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, ദന്തഡോക്ടർമാർ തുടങ്ങി ആരോഗ്യ രംഗത്തെ വിവിധ മേഖലകളിലുള്ളവർ ഇതിൽപ്പെടുന്നതായാണ് ആരോപണം.
Health Minister Mark Butler has vowed claims of billions of dollars being rorted each year from the Medicare system are being taken seriously
Health Minister Mark Butler has vowed claims of billions of dollars being rorted each year from the Medicare system are being taken seriously Source: AAP / JOEL CARRETT/AAPIMAGE
സർക്കാരിന് ഇതുവരെ ലഭിച്ചിരിക്കുന്ന ആരോപണങ്ങളിൽ ഏറ്റവും ഗുരുതരമായവയാണ് പുതിയ റിപ്പോർട്ടുകളിൽ ഉള്ളതെന്ന് ആരോഗ്യമന്ത്രി എബിസിയോട് പറഞ്ഞു. ഏതാനും വർഷങ്ങൾക്കു മുൻപ് ദേശീയ ഓഡിറ്റിൽ പോലും ഇത്രയും ഗുരുതരമായ ആരോപണമില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഈ ആരോപണങ്ങളെ വളരെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ഡോളറും വിവേകത്തോടെ ചിലവിടുമെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡികെയർ തട്ടിപ്പ് നടക്കുന്നുവെന്ന ആരോപണങ്ങൾ ഡോക്ടർമാരുടെ തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.

ഭൂരിഭാഗം ജിപി മാരും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നവരാണെന്ന് അസോസിയേഷൻ പ്രസിഡന്റ് സ്റ്റീവ് റോബ്സൺ പറഞ്ഞു. എട്ട് ബില്യൺ ഡോളർ എന്നത് വളരെയധികം പെരുപ്പിച്ചു കാണിച്ചിട്ടുള്ള സംഖ്യയായി അദ്ദേഹം വിശേഷിപ്പിച്ചു.

ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഫെഡറൽ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി, മെഡികെയർ ക്ലെയിമുകളും, മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിദഗ്ധരുടെ പ്രവർത്തനങ്ങളും പരിശോധിക്കും.

ആരോഗ്യരംഗത്ത് ഇപ്പോഴുള്ള പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ഏതെങ്കിലും ഒരു തെറ്റായ ക്ലെയ്‌മോ, തട്ടിപ്പോ പൊതുജനത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Share

Published

Updated

Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service