SKIP TO MAIN CONTENT

മെൽബണിലേത് ഭീകരാക്രമണമെന്ന് പൊലീസ്; അക്രമിയും മരിച്ചു

മെൽബൺ നഗരത്തിൽ ഒരാൾ കുത്തേറ്റു മരിച്ച സംഭവം ഭീകരവാദ ആക്രമണമായി കണക്കാക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വെടിയേറ്റ അക്രമിയും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

Bourke Street stabbing - Melbourne
Source: SBS Sinhala

1 min read

Published

Updated

By SBS Malayalam

Source: SBS



Skip to article content

മെൽബൺ നഗരത്തിലെ ബർക്ക് സ്ട്രീറ്റിൽ വെള്ളിയാഴ്ച വൈകിട്ട്  ഒരു കാറിനു തീപിടിക്കുകയും കത്തിയേന്തിയ അക്രമി ഒരാളെ കുത്തി കൊലപ്പെടുത്തുകയും രണ്ടു പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് ഭീകരവാദ ബന്ധമുള്ളതായി കണക്കാക്കുന്നതായി പൊലീസ് അറിയിച്ചു.

വെടിയുതിർത്താണ് അക്രമിയെ പൊലീസ് കീഴ്പ്പെടുത്തിയത്.  കസ്റ്റഡിയിലെടുത്ത ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ഇയാൾ ആശുപത്രിയിൽ വച്ച് മരണമടഞ്ഞതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

തീപിടിച്ച കാറിൽ നിന്നും ഗ്യാസ് കുപ്പികൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

 


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം  ഫേസ്ബുക് പേജ് ലൈക് ചെയ്യുക


 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now