ജനുവരി 20 -ന് ഉച്ചയ്ക്കായിരുന്നു മെൽബണിലെ ബർക് സ്ട്രീറ്റിൽ ആളുകൾക്കിടയിലേക്ക് കാർ ഇടിച്ച് കയറ്റിയുള്ള ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റിരുന്ന ഒരാൾ കൂടി മരിച്ചതായി തിങ്കളാഴ്ച പോലീസ് വെളിപ്പെടുത്തിയിരുന്നു.
ഉച്ചഭക്ഷണസമയത്ത് ഓഫീസിൽ നിന്ന് നടക്കാൻ ഇറങ്ങിയപ്പോഴാണ് ഭവിതയെ കാർ ഇടിച്ച് വീഴ്ത്തിയത്.
ഇതേത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് റോയൽ മെൽബൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
33 കാരിയായ ഭവിത ഡിലോയിറ്റ് എന്ന കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു.