SKIP TO MAIN CONTENT

മെൽബൺ ക്വാറന്റൈൻ ഹോട്ടൽ ക്ലസ്റ്റർ 11 ആയി; അതിർത്തി നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

മെൽബണിലെ ക്വാറന്റൈൻ ഹോട്ടലുമായി ബന്ധപ്പെട്ടുള്ള കൊറോണവൈറസ് ക്ലസ്റ്റർ 11 ആയി ഉയർന്നു. ഇതോടെ വിക്ടോറിയയുമായി വീണ്ടും അതിർത്തി നിയയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് മറ്റ് സംസ്ഥാനങ്ങൾ.

Quarantining hotel guest at the Holiday Inn near the  Airport are moved to a new location in Melbourne on 10 February, 2021.
Quarantining hotel guest at the Holiday Inn near the Airport are moved to a new location in Melbourne. Source: AAP

2 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

മെൽബണിൽ വീണ്ടു കൊവിഡ് ബാധ തുടങ്ങിയ ക്വാറന്റൈൻ ഹോട്ടലിലെ ക്ലസ്റ്ററിൽ രോഗബാധ 11 ആയി ഉയർന്നു.

മൂന്ന് പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്.

ക്വാറന്റൈൻ ഹോട്ടലായ ഹോളിഡേ ഇൻ ഹോട്ടലിൽ നേരത്തെ രോഗം ബാധിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങളാണ് പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേർ.

ഈ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്തയാളാണ് രോഗം ബാധിച്ച മറ്റൊരാൾ.

എന്നാൽ ഇവർ ക്വാറന്റൈനിൽ ആയിരുന്നതുകൊണ്ട് തന്നെ സമൂഹത്തിന് അപകട സാധ്യതയില്ലെന്ന് ഫെഡറൽ ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു.

റിപ്പോർട്ട് ചെയ്ത കേസുകളെല്ലാം രൂപമാറ്റം വന്ന യു കെ സ്‌ട്രെയിൻ വൈറസ് ആണെന്നാണ് കരുതുന്നതെന്ന് ആരോഗ്യ വകുപ്പിലെ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ആൻഡ് ടെസ്റ്റിംഗ് കമാണ്ടർ ജെറോൺ വീമർ പറഞ്ഞു.

രോഗം ബാധിച്ചവർ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 3.40 നും നാലരക്കുമിടയിൽ ടയർ ടൂ സൺബറി സ്‌ക്വയർ ഷോപ്പിംഗ് സെന്റർ സന്ദർശിച്ചവർ ഐസൊലേറ്റ് ചെയ്ത് പരിശോധനക്ക് വിധേയരാവണമെന്ന് അധികൃതർ അറിയിച്ചു.

അതിർത്തി നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

മെൽബണിൽ കോവിഡ് ബാധ കൂടുന്ന സാഹചര്യത്തിൽ ക്വീൻസ്ലാൻറ് അതിർത്തി നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു.

വിക്ടോറിയയിൽ നിന്ന് ക്വീൻസ്ലാൻറ്റിലേക്ക് എത്തുന്നവർ ഡിക്ലറേഷൻ പാസ് നൽകണമെന്ന് സർക്കാർ അറിയിച്ചു.

വിക്ടോറിയൻ ആരോഗ്യ വകുപ്പിന്റെ പട്ടികലയിലുള്ള സ്ഥലങ്ങൾ സന്ദർച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തു നിന്നെത്തുന്നവർ പാസ് നൽകണമെന്ന് പ്രീമിയർ അനസ്തഷ്യ പാലാഷേ പറഞ്ഞു.

ഫെബ്രുവരി 13ന് വെളുപ്പിനെ ഒരു മണി മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും പ്രീമിയർ അറിയിച്ചു.

വൈറസ് ബാധ വർധിക്കാൻ തുടങ്ങിയതോടെ സൗത്ത് ഓസ്‌ട്രേലിയയും ബുധനാഴ്ച അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മെൽബനുമായുള്ള അതിർത്തി അടയ്ക്കുമെന്നാണ് സൗത്ത് ഓസ്ട്രേലിയ സർക്കാർ അറിയിച്ചത്.

ഫെബ്രുവരി നാല് മുതൽ മെൽബണിലുള്ളവർക്ക് സൗത്ത് ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ അനുമതി നൽകില്ലെന്ന് പ്രീമിയർ സ്റ്റീവൻ മാർഷൽ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ക്വീൻസ്ലാന്റിന്റെ പ്രഖ്യാപനം.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.

 

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now