മെൽബൺ ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ നിയന്ത്രണം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങി

വിക്ടോറിയയിൽ കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോട്ട്സ്പോട്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി തുടങ്ങി. മൂന്നാം ഘട്ട നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം കുറഞ്ഞത് ഏഴ് പേരിൽ നിന്ന് പിഴ ഈടാക്കിയതായി വിക്ടോറിയ പൊലീസ് അറിയിച്ചു.

AAP

AAP Source: AAP

മെൽബൺ ഹോട്ട്സ്പോട്ടുകളിൽ ഉള്ളവർ നാല് കാരണങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ പാടുള്ളു എന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് നിർദ്ദേശം നൽകിയിരുന്നു.

പുതിയ ലോക്ക്ഡൗൺ നിയന്ത്രണമനുസരിച്ച് ഹോട്ട്സ്പോട്ടുകളിൽ ഉള്ളവർക്ക് ജോലിക്കായോ, സ്കൂളിലേക്കോ, വ്യായാമത്തിനോ, അവശ്യ സാധനങ്ങൾ വാങ്ങാനോ മാത്രമേ പുറത്തേക്ക് പോകാൻ അനുവാദമുള്ളൂ. 

ലോക്ക്ഡൗൺ ചെയ്ത പ്രദേശങ്ങളിലുള്ളവർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സ്ട്രീറ്റുകളിൽ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്.

ഈ നിയന്ത്രണങ്ങൾ പാലിക്കാത്തവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി തുടങ്ങി.

മൂന്നാം ഘട്ട നിയന്ത്രണം നടപ്പാക്കിത്തുടങ്ങിയതിന് ശേഷം കുറഞ്ഞത് ഏഴു പേരിൽ നിന്ന് പിഴ ഈടാക്കിയതായി ചീഫ് കമ്മീഷണർ ഷെയ്ൻ പാട്ടൻ അറിയിച്ചു. 

മയക്ക് മരുന്നും ആയുധങ്ങളുമായി യാത്ര ചെയ്ത അഞ്ച് പേരടങ്ങുന്ന സംഘം പിഴ ഈടാക്കിയവരിൽ ഉൾപ്പെടും. സുഹൃത്തുക്കളുമൊത്ത് ചുറ്റിക്കറങ്ങിയ ഒരു സ്ത്രീക്കും പിഴ ലഭിച്ചു.

നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് 1,652 ഡോളർ പിഴ ലഭിക്കാമെന്ന് കമ്മീഷണർ വ്യക്തമാക്കി. സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്ന ബിസിനസ്സുകൾക്ക് 100,000 ഡോളർ വരെയാണ് പിഴ.

പ്രദേശങ്ങളിലുള്ള ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഓപ്പറേഷൻ സനസിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും പൊലീസ് നടത്തിവരികയാണ്.

ലോക്ക്ഡൗൺ ചെയ്തിരിക്കുന്ന 36 മെൽബൺ സബർബുകളിൽ മൂന്ന് ലക്ഷത്തിലേറെ പേരാണ് ഉള്ളത്.

ഈ പ്രദേശങ്ങളിൽ വീടുകൾ തോറും കൊറോണ പരിശോധന നടത്തിവരികയാണ് ആരോഗ്യ വകുപ്പ് അധികൃതർ.

പതിനായിരത്തിലേറെ പേർ പരിശോധന നടത്താൻ വിസ്സമ്മതിച്ചതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.

സംസ്ഥാനത്ത് പുതുതായി 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ മെൽബണിലെ വെറിബീ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷൻ അടച്ചിട്ടു. ഈ ഉദ്യോഗസ്ഥനായി സമ്പർക്കം പുലർത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥർ ഐസൊലേഷനിലാണ്.

People in Australia must stay at least 1.5 metres away from others. Find out what restrictions are in place for your state or territory. 

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store. 

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at http://www.sbs.com.au/coronavirus

 


Share

2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now