SKIP TO MAIN CONTENT

മെൽബണിൽ നിയന്ത്രണങ്ങളിൽ ഇളവ്; 15 പേർക്ക് വീട് സന്ദർശിക്കാം

മെൽബണിലെ കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.

What are the new Covid restrictions in Victoria from 10 August?
Melbourne'da tam kapanmanın devam edip etmeyeceği önümüzdeki günlerde açıklanacak vaka sayılarına bağlı. Source: Daniel Pockett/Getty Images

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

മെൽബണിൽ പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചത്.

നിലവിൽ രണ്ട് പേർക്ക് മാത്രമേ വീട് സന്ദർശനത്തിന് അനുവാദമുള്ളൂ. എന്നാൽ ഇതിൽ മാറ്റം വരുത്തും. എന്നാൽ മാസ്ക് ധരിക്കുന്നത് നിർബന്ധമായി തുടരും.

ഇളവുകൾ ഇങ്ങനെ:

  •  ദിവസം 15 പേർക്ക് ഒരു വീട് സന്ദർശിക്കാം
  • പൊതുയിടങ്ങളിൽ 50 പേർക്ക് വരെ ഒത്തുചേരാം
  • വീട്ടിൽ ഇരുന്നു ജോലി ചെയ്യണമെന്ന വ്യവസ്ഥ മാറ്റി
  • കൂടുതൽ പേർക്ക് തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്താം
  • വിവാഹങ്ങൾക്ക് 300 പേർക്ക് പങ്കെടുക്കാം 
  • കെട്ടിടത്തിനുള്ളിൽ കായിക വിനോദങ്ങൾക്ക് 300 പേർക്കും, പുറത്ത് 1,000 പേർക്കും ഒത്തുചേരാം
  • റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 300 പേർക്ക് വരെ പ്രവേശിക്കാം. എന്നാൽ നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ നിലനിൽക്കും
  • പുറത്തുള്ള സ്റ്റേഡിയങ്ങളിൽ 25,000 പേർക്ക് വരെ പ്രവേശിക്കാം
  • സിനിമ തിയേറ്ററുകൾക്ക് 100 ശതമാനം പേരോടെ പ്രവർത്തിക്കാം

ഈ വ്യാഴാഴ്ച (നാളെ) അർദ്ധരാത്രി മുതലാകും നിയന്ത്രണങ്ങളിലുള്ള ഇളവ് നടപ്പാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now