ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന 2.2 മില്യൺ തൊഴിലാളികൾക്ക് ആശ്വാസം നൽകിക്കൊണ്ടാണ് ഈ വർദ്ധനവ്. മിനിമം വേതനത്തിൽ മൂന്ന് ശതമാനം വർദ്ധനവാണ് ഫെയർവർക്ക് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പള നിരക്കിൽ ജോലിചെയ്യുന്നവർക്ക് ആഴ്‌ചയിൽ 21.60 ഡോളർ ശമ്പളവർദ്ധനവ് ലഭിക്കും.
വർദ്ധനവ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെയർവർക്ക് കമ്മീഷൻ അറിയിച്ചു.
കഴിഞ്ഞ വർഷം 3.5 ശതമാനം വർദ്ധനവ് അതായത് ആഴ്ചയിൽ 24.30 ഡോളർ വർദ്ധനവാണ് നൽകിയിരുന്നത്. എന്നാൽ ഇതിൽ നിന്നും കുറഞ്ഞ വർദ്ധനവ് മാത്രമാണ് ഈ വർഷം നൽകിയിരിക്കുന്നതെന്ന് കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ഇയയിൻ റോസ് പറഞ്ഞു.
ആഴ്ചയിൽ 43 ഡോളർ അഥവാ ആറ് ശതമാനം വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെട്ടത്. വാണിജ്യ സ്ഥാപനങ്ങളാകട്ടെ രണ്ട് ശതമാനം വർദ്ധനവിനും.
രാജ്യത്ത് ജോലി ചെയ്യുന്ന 2.2 മില്യൺ തൊഴിലാളികൾക്ക് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഈ വർദ്ധനവ് സാഹായകമാകുമെന്ന് ജസ്റ്റിസ് റോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.