വിലക്കയറ്റം ‘കാഴ്ച’യെ ബാധിക്കുന്നു; ഓസ്ട്രേലിയക്കാർ റദ്ദാക്കിയത് 13 ലക്ഷം OTT അക്കൗണ്ടുകൾ

കുതിച്ചുയർന്ന ജീവിതച്ചെലവ് പിടിച്ച് നിറുത്താൻ ഓസ്ട്രേലിയക്കാർ ഓൺലൈൻ സ്ട്രീമിംഗ് അക്കൗണ്ടുകൾ വ്യാപകമായി റദ്ദ് ചെയ്തുവെന്ന് റിപ്പോർട്ട്.

A composite image showing on the left sport shoes and a running phone app. On the right-hand side is a screenshot of Netflix.

Customers who get rid of unused subscriptions for online entertainment and fitness could potentially save up to $1,261 a year. Source: AAP

ജീവിതച്ചെലവ് നിയന്ത്രിക്കാൻ ഓസ്ട്രേലിയക്കാർ ബുദ്ധിമുട്ടുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

2022 ഡിസംബർ പാദത്തിലെ കണക്കനുസരിച്ച് രാജ്യത്താകെ പതിമൂന്ന് ലക്ഷത്തോളം വീഡിയോ സ്ട്രീമിംഗ് അക്കൗണ്ടുകൾ റദ്ദ് ചെയ്യപ്പെട്ടു.

വിനോദ മേഖലയിലെ ഗവേഷക സ്ഥാപനമായ കാൻറർ എൻറർടെയ്ൻമെൻറ്സാണ് ഇത് സംബന്ധിച്ച സർവ്വേ റിപ്പോർട്ട് പുറത്ത് വിട്ടത്.


ഓസ്ട്രേലിയയിലാകെ അറുപത്തിയൊന്ന് ലക്ഷത്തോളം വീഡീയോ സ്ട്രീമിംഗ് വരിക്കാരുണ്ടായിരുന്നുവെന്നാണ് കണക്ക്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് വരിക്കാരിലാണ് പ്രധാനമായും ഇടിവ് വന്നിരിക്കുന്നത്.

2022 സെപ്റ്റംബർ പാദത്തിൽ 180,000 വീടുകളാണ് സ്ട്രീമിംഗ് സേവനങ്ങൾ ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ, ഡിസംബർ പാദത്തിലും ഏകദേശം 38,000 ത്തോളം വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി കമ്പനിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആപ്പിൾ ടിവി പ്ലസിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് (22%). തൊട്ടുപിന്നാലെ ഒപ്റ്റസ് സ്‌പോർട്ടും (20%), മൂന്നാം സ്ഥാനത്ത് യുട്യൂബ് പ്രീമിയവുമാണ്. 18 ശതമാനത്തിൻറെ കുറവാണ് യു ട്യൂബ് പ്രീമിയത്തിൻറെ വരിക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.


ഓസ്ട്രേലിയയിൽ എറ്റവും അധികം വരിക്കാരുളള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സാണ്. രാജ്യത്ത് ആകെയുള്ള സ്ട്രീമിംഗ് വരിക്കാരിൽ 76.8 ശതമാനവും നെറ്റ്ഫ്ലിക്സാണ് ഉപയോഗിക്കുന്നത്.

എന്നാൽ തുടർച്ചയായ നാലാം തവണയും ഓസ്ട്രേലിയയിലെ നെറ്റ്ഫ്ലിക്സ് വരിക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.


1990 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് ഡിസംബർ അവസാന പാദത്തിൽ ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2022ലെ വാർഷിക പണപ്പെരുപ്പ നിരക്ക് 7.8 ശതമാനമാണെന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ കണക്കുകളും വ്യക്തമാക്കുന്നു.

Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service