SKIP TO MAIN CONTENT

നാഷണൽ ജ്യോഗ്രഫിക് ബീ മത്സരത്തിൽ മലയാളിബാലൻ ചാംപ്യൻ; ആദ്യ മൂന്നുസ്ഥാനവും ഇന്ത്യൻ വംശജർക്ക്

മലയാളിയായ റിഷി നായർ അമേരിക്കയിലെ നാഷണൽ ജിയോഗ്രാഫിക് ബീ ചാംപ്യനായി. ഇന്ത്യൻ വംശജർ തന്നെയായ സാകേത് ജോനാലഗഡയും കപിൽ നാഥനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Indian kids at spelling bee
Source: NDTV

1 min read

Published

Updated


Skip to article content

ഫ്ലോറിഡയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് 12 വയസുകാരനായ റിഷി നായർ. വാഷിംഗ്ടണിലെ നാഷണൽ ജിയോഗ്രാഫിക് ആസ്ഥാനത്തു നടന്ന മത്സരത്തിൽ ഒന്നാമതെത്തിയതോടെ, 50,000 ഡോളറിൻറെ സ്കോളർഷിപ്പിനും റിഷി അർഹനായി. 

"A new marine sanctuary will protect sharks and other wildlife around Isla Wolf in which archipelago in the Pacific Ocean?" ഇതായിരുന്നു ഫൈനലിൽ ലഭിച്ച ചോദ്യം. 

ഗാലപ്പോസ് ഐലൻറ് എന്ന ശരിയുത്തരം പറഞ്ഞ റിഷി, ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. 

മസാച്യുസെറ്റ്സിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് രണ്ടാം സ്ഥാനത്തെത്തിയ സാകേത്. 25000 ഡോളറിൻറെ സ്കോളർഷിപ്പാണ് സാകേതിന് ലഭിച്ച സമ്മാനം. മൂന്നാം സ്ഥാനത്തെത്തിയ കപിൽ നാഥന് 10,000 ഡോളറിൻറെ സ്കോളർഷിപ്പ് ലഭിച്ചു. 

ഫൈനലിലെത്തിയ പത്തു പേരിൽ ഏഴും ഇന്ത്യൻ വംശജരായിരുന്നു എന്നതും ശ്രദ്ധേയമായി. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now