നോർതേൺ ടെറിട്ടറിയിലെ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായതിനെത്തുടർന്നാണ് കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.
നോർത്തേൺ ടെറിട്ടറിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനായി പത്തു വർഷം നീണ്ടു നിൽക്കുന്ന Population Growth Strategy യാണ് ടെറിട്ടറി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിക്കായി 50.4 മില്യൺ വകയിരുത്തിയിട്ടുണ്ടെന്ന് ടെറിട്ടറി മുഖ്യമന്ത്രി മൈക്കിൾ ഗണ്ണർ അറിയിച്ചു. പത്തു വർഷം കൊണ്ട് 21,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം.
വിദേശത്ത് നിന്ന് കുടിയേറുന്നവർക്കും, ഓസ്‌ട്രേലിയയിലെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് നോർത്തേൺ ടെറിറ്ററിയിലേക്ക് കുടിയേറുന്നവർക്കും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാകും. ടെറിട്ടറിയിൽ കൂടുതൽ അവസരങ്ങളുള്ള 50 തൊഴിൽ മേഖലകളിൽ ഉള്ളവർക്കായിരിക്കും ഈ ആനുകൂല്യം.
പ്രദേശത്തേക്ക് കുടിയേറുന്ന വ്യക്തികൾക്കും, ദമ്പതികൾക്കും, കുടുംബങ്ങൾക്കും അഞ്ച് വർഷം കൊണ്ട് 15,000 ഡോളർ വരെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആനുകൂല്യം മൂന്ന് ഘട്ടങ്ങളായി
നോർതേൺ ടെറിട്ടറിയിലേക്ക് താമസം മാറ്റുന്നവർക്ക് മൂന്നു ഘട്ടങ്ങളായിട്ടായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
ടെറിട്ടറിയിലേക്ക് എത്തുന്നവർക്ക് റീലൊക്കേഷൻ ബോണസ് എന്ന പേരിൽ ആദ്യ ഗഡു തുടക്കത്തിൽ തന്നെ ലഭിക്കും. എത്തുന്നത് കുടുംബമായിട്ടാണെങ്കിൽ 7,000 ഡോളറും ദമ്പതികളായിട്ടാണെങ്കിൽ 6,000 ഡോളറും, ഒറ്റക്കാണെങ്കിൽ 3,000 ഡോളറുമായിരിക്കും ഈ ബോണസ്.
ഇതിനു പുറമേ ആറു മാസത്തിനുള്ളിൽ 1,250 ഡോളർ ലോക്കൽ സ്പെൻഡിംഗ് ബോണസായും ലഭിക്കും. രണ്ടു വർഷത്തിനുള്ളിൽ പ്രാദേശിക ചെലവുകൾക്കായി ഉപയോഗിക്കാനാണ് ഈ തുക.
നോർതേൺ ടെറിട്ടറിയിൽ അഞ്ചു വർഷം പൂർത്തിയായാൽ റിറ്റൻഷൻ ബോണസ് (Retention Bonus) എന്ന പേരിൽ മൂന്നാം ഗഡുവും ലഭിക്കും.
കുടുംബങ്ങൾക്ക് 7,000 ഡോളർ, ദമ്പതികൾക്ക് 6,000 ഡോളർ, വ്യക്തികൾക്കു 3,000 ഡോളർ എന്ന നിരക്കിലായിരിക്കും ഇത്
പദ്ധതി നവംബർ മുതൽ
ജനസംഖ്യ വർദ്ധനവും അതുവഴി ഉണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമാക്കിയാണ് പുതിയ പദ്ധതികൾ. അതുകൊണ്ടു തന്നെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നവർ പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കും എന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി മൈക്കിൾ ഗണ്ണർ പറഞ്ഞു.
ഇതിന്റെ ഭാഗമായി 2018 നവംബർ മുതൽ കുടിയേറുന്ന കുടുംബങ്ങൾക്ക് മാത്രമായിരിക്കും പദ്ധതികൾ ബാധകമാകുന്നത്.

Northern Territory Chief Minister Michael Gunner Source: SBS
നോർത്തേൺ ടെറിട്ടറിയുടെ ഒക്യുപ്പേഷൻ ലിസ്റ്റിലെ ഹൈ പ്രയോറിറ്റി ജോലികൾ എന്ന വിഭാഗത്തിലുള്ളവർക്ക് മാത്രമേ സഹായങ്ങൾ ലഭ്യമാകുകയുള്ളു.
കൂടാതെ മെഡികെയർ കാർഡിലെ വിവരങ്ങൾ പുതുക്കി, കൃത്യമായ വിവരങ്ങൾ നൽകണമെന്നും സർക്കാർ വ്യക്തമാക്കി.
പ്രദേശത്തിന് അർഹമായ നികുതി വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടികൾ എന്ന് മുഖ്യമന്ത്രി അറിയിച്ചു.
IT മേഖലയിലും ഡോക്ടർമാർക്കും അവസരം
നോർത്തേൺ ടെറിട്ടറിയുടെ ഹൈ പ്രയോറിറ്റി ലിസ്റ്റിൽ 50 ജോലികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐ ടി മേഖലയിലും, ഡോക്ടർമാർക്കും ചൈൽഡ്‌കെയർ ജീവനക്കാർക്കും അവസരമുണ്ട്.
High priority occupations
ANZSCO code | Occupation | ANZSCO skill level |
---|---|---|
111111 | Chief Executive or Managing Director | 1 |
121111 | Aquaculture Farmer | 1 |
121312 | Beef Cattle Farmer | 1 |
131112 | Sales and Marketing Manager | 1 |
132211 | Finance Manager | 1 |
133111 | Construction Project Manager | 1 |
133211 | Engineering Manager | 1 |
133513 | Production Manager (Mining) | 1 |
135111 | Chief Information Officer | 1 |
135112 | ICT Project Manager | 1 |
139911 | Arts Administrator or Manager | 1 |
139912 | Environmental Manager | 1 |
141311 | Hotel or Motel Manager | 2 |
142111 | Retail Manager (General) | 2 |
2211* | Accountants | 1 |
221213 | External Auditor | 1 |
223111 | Human Resource Adviser | 1 |
223311 | Training and Development Professional | 1 |
224611 | Librarian | 1 |
231111 | Aeroplane Pilot | 1 |
231212 | Ship's Engineer | 1 |
231213 | Ship's Master | 1 |
231214 | Ship's Officer | 1 |
233411 | Electronics Engineer | 1 |
233512 | Mechanical Engineer | 1 |
241111 | Early Childhood (Pre-primary School) Teacher | 1 |
242111 | University Lecturer | 1 |
242211 | Vocational Education Teacher | 1 |
251513 | Retail Pharmacist | 1 |
253111 | General Practitioner | 1 |
2611* | ICT Business and Systems Analysts | 1 |
261313 | Software Engineer | 1 |
2621* | Database and Systems Administrators, and ICT Security Specialists | 1 |
312113 | Building Inspector | 2 |
3131* | ICT Support Technicians | 2 |
321211 | Motor Mechanic (General) | 3 |
323211 | Fitter (General) | 3 |
334111 | Plumber (General) | 3 |
341111 | Electrician (General) | 3 |
342111 | Airconditioning and Refrigeration Mechanic | 3 |
351311 | Chef | 2 |
351411 | Cook (includes Ethnic Cuisine) | 3 |
391111 | Hairdresser | 3 |
394111 | Cabinetmaker | 3 |
411511 | Aboriginal and Torres Strait Islander Health Worker | 2 |
411711 | Community Worker | 2 |
411712 | Disabilities Services Officer | 2 |
411714 | Parole or Probation Officer | 2 |
421111 | Child Care Worker | 4 |
423111 | Aged or Disabled Carer | 4 |
423313 | Personal Care Assistant | 4 |
612112 | Property Manager | 3 |
721311 | Forklift Driver | 4 |
* Four digit ANZSCO Unit Group code incorporates occupations within this group. Example ANZSCO Unit Group code 2544 - Registered Nurses has 13 individual occupations within the next level.
Source: NT Department of Trade Business and Innovation.