മോഹിനിയാട്ടരംഗത്ത് ഇപ്പോൾ കേരളത്തിലുള്ള ഏറ്റവും പ്രമുഖ നർത്തകരിൽ ഒരാളാണ് മേതിൽ േദവിക. സിഡ്നിയിലെ നൃത്യാലയ നൃത്ത വിദ്യാലയം സംഘടിപ്പിച്ച ശില്പശാലയ്ക്കായി എത്തിയ മേതിൽ ദേവിക എസ് ബി എസ് മലയാളവുമായി സംസാരിച്ചു.
നർത്തകിയാകാൻ ആഗ്രഹിച്ചിട്ടില്ല
നൃത്തം പഠിക്കാൻ ആഗ്രഹിച്ചപ്പോഴും നർത്തകിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്ന് മേതിൽ ദേവിക പറയുന്നു. കേരളീയ സംഗീതോപകരണങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് മോഹിനിയാട്ടത്തിലേക്ക് എത്തിയത്. മേതിൽ ദേവികയുടെ വാക്കുകൾ കേൾക്കാം...

മോഹിനിയാട്ടത്തിലെ സംഗീതപരീക്ഷണങ്ങൾ...
നൃത്തത്തിനായി സംഗീതത്തിൽ നടത്തുന്ന പരീക്ഷണങ്ങളാണ് തൻറെ കരുത്തും വ്യത്യസ്തതയും എന്ന് മേതിൽ ദേവിക ചൂണ്ടിക്കാട്ടുന്നു.
സ്ത്രാശാക്തീകരണം പ്രസംഗിക്കാം, പക്ഷേ വീട്ടിൽ നല്ലൊരു വീട്ടമ്മ
നൃത്തപരിപാടികൾക്ക് പോകാനായി പൂർണ സ്വാതന്ത്ര്യമുണ്ടെങ്കിലും മുകേഷ് വീട്ടിലുള്ളപ്പോൾ സുഹൃത്തുക്കുളുടെ അടുത്തേക്ക് പോലും പോകാറില്ല. അങ്ങനെ പോകുന്നത് മുകേഷിന് ഇഷ്ടമല്ലെന്നും മേതിൽ ദേവിക പറഞ്ഞു.

"നടിക്കെതിരായ ആക്രമണം: മുകേഷിൻറെ നിലപാടിനെക്കുറിച്ച് എന്തു തോന്നി?"
നടിക്കെതിരായ ആക്രമണവിഷയത്തിൽ ഇരയ്ക്കൊപ്പം തന്നെയാണ് താൻ. പക്ഷേ ഇപ്പോൾ ആരെയും തേജോവധം ചെയ്യുന്നത് ശരിയല്ല. മുകേഷിൻറെ പ്രതികരണം പെട്ടെന്നുള്ള ഒന്നായിരുന്നുവെന്നും, സുഹൃത്തുക്കളെ തള്ളിപ്പറയാൻ ആരും തയ്യാറാകില്ലല്ലോയെന്നും മേതിൽ ദേവിക പറഞ്ഞു.
ഓസ്ട്രേലിയയിലെ നൃത്തപഠനം

