SKIP TO MAIN CONTENT

ന്യൂ സൗത്ത് വെയില്‍സില്‍ ജനന രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ഓണ്‍ലൈനായി

ന്യൂ സൗത്ത് വെയില്‍സില്‍ കുട്ടികളുടെ ജനന രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. ഏപ്രില്‍ പത്തു മുതല്‍ ജനിച്ച എല്ലാ കുട്ടികളുടെയും രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലായിരിക്കും നടത്തുക.

 A newborn baby's feet
A newborn baby's feet Source: Press Association

1 min read

Published

Updated


Skip to article content

നവജാത ശിശുക്കളുടെ ജനനരജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം തുടങ്ങുന്നത്.

നിലവില്‍ പേപ്പറില്‍ അപേക്ഷ നല്‍കി ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആഴ്ചകളുടെ കാലതാമസമുണ്ട്. എന്നാല്‍ നിലവിലേതിനെക്കാള്‍ രണ്ടാഴ്ചയെങ്കിലും ലാഭിക്കാന്‍ സഹായിക്കുന്നതാകും പുതിയ ഓണ്‍ലൈന്‍ സംവിധാനമെന്ന് സംസ്ഥാന അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് സ്പീക്മാന്‍ പറഞ്ഞു.

രണ്ട് ആശുപത്രികളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാനത്തെ 90 ആശുപത്രികളിലേക്ക് ഓണ്‍ലൈന്‍ ജനന രജിസ്‌ട്രേഷന്‍ വ്യാപിപ്പിച്ചത്.

NSW രജിസ്ട്രാര്‍ ഫോര്‍ ബര്‍ത്ത്, ഡെത്ത് ആന്റ് മാര്യേജസ് (BDM) വെബ്‌സൈറ്റിലായിരിക്കും ജനനം രജിസ്റ്റര്‍ ചെയ്യേണ്ടത്.

അമ്മയും കുഞ്ഞും ആശുപത്രി വിടും മുമ്പു തന്നെ പുതിയ രജിസ്‌ട്രേഷന്‍ രീതിയെക്കുറിച്ചുള്ള വിവരം നല്‍കും. കുഞ്ഞ് ജനിച്ച് 60 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now