ഈ വർഷം ഫാർമസി, റീട്ടെയ്ൽ, ഫാസ്റ്റ് ഫുഡ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് പെനാൽറ്റി റേറ്റിൽ കുറവ് വരുത്തുന്നത്.
2017ൽ ഫെയർ വർക്ക് കമ്മീഷൻ നിരക്കുകളിൽ മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ വർഷവും പെനാൽറ്റി റേറ്റുകളിൽ കുറവ് വരുത്തുന്നത്.
ജൂലൈ ഒന്ന് മുതൽ ഫാർമസി മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് ഞായറാഴ്ചകളിൽ ലഭിക്കുന്ന പെനാൽറ്റി റേറ്റിൽ പതിനഞ്ചു ശതമാനത്തിന്റെ കുറവ് വരും.
ഹോസ്പിറ്റാലിറ്റി മേഖലയിൽ ഫുൾ ടൈം, പാർട്ട് ടൈം ജോലിക്കാർക്ക് ഞായറാഴ്ച്ചയിലെ പെനാൽറ്റി റേറ്റിൽ 10% കുറവ് വരും. അതേ സമയം കാഷ്വൽ ജോലിക്കാർക്ക് നിലവിൽ ലഭിക്കുന്ന 175% തുടർന്നും ലഭിക്കും.
റീട്ടെയ്ൽ മേഖലയിൽ ഫുൾ ടൈം, പാർട്ട് ടൈം ജോലിക്കാർക്ക് നിരക്കുകളിൽ 15% കുറവും, കാഷ്വൽ ജോലിക്കാർക്ക് 10% കുറവും നിലവിൽ വരും.
ഫാസ്റ്റ് ഫുഡ് മേഖലയിൽ ഫുൾ ടൈം, പാർട്ട് ടൈം ജോലിക്കാർക്ക് ലഭിക്കുന്ന ഞായറാഴ്ച്ചത്തെ പെനാലിറ്റി റേറ്റ് 145 ശതമാനത്തിൽ നിന്നും 135 ശതമാനമായി കുറയും. കാഷ്വൽ ജോലിക്കാർക്കും പെനാൽറ്റി റേറ്റിൽ പത്തു ശതമാനം കുറവ് വരും.

Penalty rate changes in the Pharmacy Award Source: GEM

Penalty rate changes in Hospitality Source: GEM

Penalty rate changes in the retail Award Source: GEM

Penalty rate changes in the Fast Food Award Source: GEM