SKIP TO MAIN CONTENT

"നവോദയ" ഉദ്ഘാടനത്തിനായി M A ബേബിയും, G S പ്രദീപും ഓസ്ട്രേലിയയിൽ

രാഷ്ട്രീയ-സാംസ്കാരിക കൂട്ടായ്മയായ നവോദയ ഓസ്ട്രേലിയയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനായി കേരളത്തിലെ മുൻ വിദ്യാഭ്യാസമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി ഓസ്ട്രേലിയയിലെത്തും. പ്രശസ്ത ടെലിവിഷൻ പരിപാടിയായ അശ്വമേധത്തിന്റെ അവതാരകൻ ജി എസ് പ്രദീപ് നയിക്കുന്ന ആർട്ട് ഓഫ് നോളജ് എന്ന പരിപാടിയും ഇതോടൊപ്പം വിവിധ നഗരങ്ങളിൽ നടക്കും.

M A Baby
Source: Supplied

1 min read

Published

Updated


Skip to article content

രണ്ടു വർഷമായി വിവിധ ഓസ്ട്രേലിയൻ നഗരങ്ങളിൽ പ്രവർത്തിക്കുന്ന നവോദയ ഓസ്ട്രേലിയയുടെ കേന്ദ്രീകൃത പ്രവർത്തനത്തിന്റെ ഉദ്ഘാടനമാണ് എം എ ബേബി നിർവഹിക്കുന്നത്. 

ഇതിനായി മേയ് 16 മുതൽ ജൂൺ അഞ്ചു വരെയാണ് അദ്ദേഹത്തിന്റെ ഓസ്ട്രേലിയൻ സന്ദർശനം. 

മേയ് 19ന് പെർത്തിൽ നടക്കുന്ന പരിപാടിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രേലിയ ദേശീയ ജനറൽ സെക്രട്ടറി ബോബ് ബ്രിസ്റ്റൺ മുഖ്യാതിഥിയായിരിക്കുമെന്ന് നവോദയ ഭാരവാഹികൾ അറിയിച്ചു. പെർത്തിനു പുറമേ മെൽബൺ, കാൻബറ, സിഡ്നി, അഡ്ലൈഡ്, ബ്രിസ്ബൈൻ നഗരങ്ങളിലും എം എ ബേബിയുടെ പൊതുപരിപാടികൾ നടക്കും. 

അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായ ജി എസ് പ്രദീപിന്റെ നേതൃത്വത്തിൽ ആർട്ട് ഓഫ് നോളജ് എന്ന പരിപാടി പെർത്ത്, മെൽബൺ, സിഡ്നി, ബ്രിസ്ബൈൻ നഗരങ്ങളിലായിരിക്കും നടക്കുക. 

പരിപാടിയുടെ വിശദാംശങ്ങൾ ഇവയാണ്

പെർത്ത് - മേയ് 19 ശനി (വിശദാംശങ്ങൾക്ക് - റെജിൽ പൂക്കുത്ത്:  0421 957 400)

മെൽബൺ - മേയ് 20 ഞായർ (ബിനീഷ് കുമാർ: 0402 826 028)

കാൻബറ - മേയ് 25 വെള്ളി 

സിഡ്നി - മേയ് 26 ശനി (റോയ് വർഗീസ്: 0405 273 024)

ബ്രിസ്ബൈൻ - മേയ് 27 ഞായർ (മഹേഷ് വീട്ടിൽ: 0479 056 007)

അഡ്ലൈഡ് - ജൂൺ 2 ശനി (ബിജി കരുൺ: 0423 372 380)


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now