ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള രജിസ്‌ട്രേഷൻ ലഭിക്കാൻ വേണ്ട മാനദണ്ഡങ്ങളിൽ ഒന്നാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. ഇതിനായി അപേക്ഷിക്കുന്നവർ OET, IELTS, TOEFL iBT, Pearson എന്നീ ഇംഗീഷ് ഭാഷാ പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ആവശ്യമായ സ്‌കോർ നേടേണ്ടതുണ്ട്.
ഇതിൽ OET യുടെ പരീക്ഷാ ഫലം വിലയിരുത്തുന്നതിനാണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്.
നിലിവൽ A മുതൽ E വരെയുള്ള വിവിധ ഗ്രേഡുകളായാണ് ഫലം വന്നിരുന്നത്. ഇതിനു പുറമെ സംഖ്യാ സ്കെയിലിലും സ്‌കോർ നിശ്ചയിക്കാൻ തുടങ്ങിയതായി OET അധികൃതർ അറിയിച്ചു.
രജിസ്ട്രേഷൻ ലഭിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ സ്കോർ B ആണ്. പുതുതായി നടപ്പിലാക്കിയ സംഖ്യാ സ്കെയിൽ പ്രകാരം 350 ആണ് ഇതിനു തുല്യമായ സ്‌കോർ. രജിസ്ട്രേഷൻ ലഭിക്കാൻ റീഡിങ്, റൈറ്റിംഗ്, ലിസ്സണിങ്, സ്പീക്കിങ് എന്നീ നാല് ഘടകങ്ങളിലും ഗ്രേഡ് B അല്ലെങ്കിൽ സ്കോർ 350 വീതം ആവശ്യമാണ്.
സെപ്റ്റംബർ ഒമ്പത് മുതൽ ഈ പുതിയ രീതി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒക്ടോബർ രണ്ടു മുതൽ പുറത്തു വരുന്ന പരീക്ഷാ ഫലങ്ങളാണ് ഇത്തരത്തിൽ കൂടി വിലയിരുത്തുന്നത്.
ഓസ്‌ട്രേലിയൻ ആരോഗ്യ മേഖലയിലെ 15 തൊഴിലുകൾക്കാണ് ഇംഗ്ലീഷ് ഭാഷാ പരീക്ഷ ആവശ്യമായിട്ടുള്ളത്.

Source: OET
അതേസമയം, രജിസ്‌ട്രേഷൻ രീതികൾക്കും മാനദണ്ഡങ്ങൾക്കും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് APHRA അറിയിച്ചു.
വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. കൂടാതെ ഓസ്‌ട്രേലിയയിൽ പാരാമെഡിക്കായി ജോലി ചെയ്യാൻ രജിസ്‌ട്രേഷന്‍ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.