Feature

ഓസ്‌ട്രേലിയയില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണം: ഓരോ സംസ്ഥാനത്തും അനുവദനീയമായ കാര്യങ്ങള്‍ ഇവ...

എല്ലാം വേറിട്ടരീതിയില്‍ നടന്ന 2020ന് ഒടുവില്‍, 2021നെ വരവേല്‍ക്കാനുള്ള ആഘോഷങ്ങളും വേറിട്ടതാകും. ഓരോ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലും എന്തൊക്കെ നിയന്ത്രണങ്ങളാണ് പുതുവര്‍ഷരാവില്‍ ഉള്ളതെന്ന് പരിശോധിക്കാം.

NYE

Source: AAP

പുതുവര്‍ഷാഘോഷങ്ങളുടെ ലോകതലസ്ഥാനമാണ് സിഡ്‌നി.

കുറഞ്ഞത് പത്തു ലക്ഷം  പേരെങ്കിലും പുതുവര്‍ഷരാവില്‍ ഒത്തുകൂടൂന്ന സിഡ്‌നി ഹാര്‍ബര്‍ ബ്രിഡ്ജും ഓപ്പറ ഹൗസും, ഈ ഡിസംബര്‍ 31ന് ഏറെക്കുറെ വിജനമായിരിക്കും.

ടെലിവിഷന്‍ ക്യാമറകള്‍ക്കും, പിന്നെ ചുരുക്കം കുറച്ചുപേര്‍ക്കും വേണ്ടി മാത്രം കരിമരുന്ന് ആകാശത്തേക്കുയരും.

സിഡ്‌നിയില്‍ വെടിക്കെട്ട് മുന്നോട്ടുപോകുമെങ്കിലും, മറ്റു പല നഗരങ്ങളിലും അതും റദ്ദാക്കിയിട്ടുണ്ട്.

ഓരോ സംസ്ഥാനത്തും ഇന്നു രാത്രി നിങ്ങള#്ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? എന്തെല്ലാം അനുവദനീയമല്ല...

ന്യ സൗത്ത് വെയില്‍സ്

സിഡ്‌നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ രാത്രി ഒമ്പതു മണിക്ക് നടത്തുന്ന കരിമരുന്ന് പ്രയോഗം ഇന്നുണ്ടാകില്ല.

എന്നാല്‍ പുതുവര്‍ഷം പിറക്കുമ്പോള്‍ ഹാര്‍ബര്‍  ബ്രിഡ്ജില്‍ ആഘോഷമുണ്ടാകും. പതിവിലും ദൈര്‍ഘ്യം കുറഞ്ഞ ആഘോഷം.

ടെലിവിഷനില്‍ മാത്രമാകും ഇത് കാണാന്‍ അവസരം. കാരണം, ഹാര്‍ബര്‍ ബ്രിഡ്ജിന് സമീപമുള്ള ഗ്രീന്‍ സോണിലേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
ഗ്രീന്‍ സോണില്‍ ജീവിക്കുന്നവര്‍ക്കും, ഇവിടത്തെ റെസ്‌റ്റോറന്റുകളില്‍ ബുക്കിംഗ് ഉള്ളവര്‍ക്കും, ജോലി ചെയ്യുന്നവര്‍ക്കും ഇളവ് ലഭിക്കും.
ഗ്രീന്‍ സോണിന് ചുറ്റും ഒരു യെല്ലോ സോണും ഉണ്ട്.

ഈ സോണിലേക്ക് പ്രവേശനത്തിന് നിരോധനമില്ല. പക്ഷേ ആളു കൂടിയാല്‍ പൊലീസ് ഒഴിപ്പിക്കും എന്നാണ് മുന്നറിയിപ്പ്.

ഗ്രേറ്റര്‍ സിഡ്‌നി മേഖലയില്‍ ജീവിക്കുന്നവര്‍ക്ക ്‌വീട്ടില്‍ അഞ്ച് അതിഥികളെ മാത്രമേ അനുവദിക്കാന്‍ കഴിയൂ. കുട്ടികള്‍ ഉള്‍പ്പെടെയാണ് ഇത്.

കെട്ടിടങ്ങള്‍ക്ക് പുറത്ത് 30 പേര്‍ക്ക് വരെ ഒത്തുകൂടാം.

സിഡ്‌നി നോര്‍തേണ് ബീച്ചസിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് സ്‌റ്റേ അറ്റ് ഹോം ഉത്തരവാണ് ഉള്ളത്. എന്നാല്‍ പുതുവര്‍ഷ രാവില്‍ മാത്രം ഇതിന് നേരിയ ഇളവുണ്ട്.

ഇതേ ഭാഗങ്ങളില#് നിന്നുള്ള അഞ്ചു പേരെ വരെ വീട്ടില്‍ അനുവദിക്കാം. കുട്ടികള്‍ ഉള്‍പ്പെടെയാണ് ഇത്.

നോര്‍തേണ്‍ ബീച്ചസിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും അതേ ഭാഗത്തുള്ള അഞ്ചു പേരെ വരെ അനുവദിക്കാം. എന്നാല് പുറത്തുള്ളവരെ അനുവദിക്കില്ല.

ബാറുകളും, റെസ്റ്റോറന്‌റുകളുമെല്ലാം ടേക്ക് എവേ മാത്രമായിരിക്കും.

കൗണ്‍സിലുകളുടെ പുതുവര്‍ഷാഘോഷം നടത്താന്‍ അനുവാദമുണ്ട്. പക്ഷേ ജനങ്ങളുടെ എണ്ണത്തിലും മറ്റും നിയന്ത്രണമുണ്ടാകും. 

സിഡ്‌നിക്ക് പുറത്തുള്ള പ്രാദേശിക കൗണ്‍സിലുകളും നിരവദി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്വീന്‍സ്ലാന്റ്

ബ്രിസ്‌ബൈനിലെ പ്രധാന ആഘോഷ പരിപാടികള്‍ റദ്ദാക്കി.

പുറത്തു നിന്നുള്ളവരെയും അപരിചിതരെയും ആലിംഗനും ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

'അടുത്തുള്ളവര്ക്ക് ഒരു ചുംബനമോ ആലിംഗനമോ നല്‍കുന്നത് പുതുവര്‍ഷരാവില്‍ പതിവാണ്. എന്നാല്‍ ഇത് തൊട്ടടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുക,' ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജാനറ്റ് യംഗ് പറഞ്ഞു.

വീടുകളില്‍ 50 പേരെ വരെ അനുവദിക്കും. വീട്ടുകാര്‍ ഉള്‍പ്പെടെയാണ് ഇത്.

കെട്ടിടങ്ങള്‍ക്ക് പുറത്ത് 100 പേര്‍ക്ക് വരെ ഒത്തുകൂടാം.

വിക്ടോറിയ

ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ വിക്ടോറിയക്കാര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കണം എന്നാണ് നിയമം.

സ്വന്തം വീട്ടില്‍ ഇത്  ബാധകമല്ല.
വീടുകളില്‍ 15 പേരെ മാത്രമേ അനുവദിക്കാന്‍ കഴിയൂ. 30ല്‍ നിന്ന് ഇത് പകുതിയായി കുറച്ചു.
NSWലെ വൊളംഗോംഗിലോ, ബ്ലൂ മൗണ്ടനിലോ ഉള്ള വിക്ടോറിയക്കാര്‍ യാത്ര റദ്ദാക്കി ഉടന്‍ തിരിച്ചെത്തണം. ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് തിരിച്ചെത്തണം എന്നാണ് നിര്‍ദ്ദേശം.

തിരിച്ചെത്താന്‍ ട്രാവല്‍ പെര്‍മിറ്റ് എടുക്കണമെന്നും, തിരിച്ചെത്തിയാല്‍ പരിശോധന നടത്തിയ ശേഷം 14 ദിവസം ഐസൊലേറ്റ് ചെയ്യണമെന്നും നിര്ദ്ദശമുണ്ട്.
യാരാ നദിക്കരയിലെ കരിമരുന്ന് പ്രയോഗം റദ്ദാക്കി.
മെല്‍ബണ്‍ നഗരത്തില്‍ നിന്ന് അകന്നുനില്‍ക്കാനാണ് മറ്റു ഭാഗങ്ങളിലുള്ളവരോട് സര്‍ക്കാര#് നിര്‍ദ്ദേശിക്കുന്നത്. ബാറുകളിലോ റെസ്‌റ്റോറന്റുകളിലോ ബുക്കിംഗ് ഉള്ളവരെ മാത്രമേ നഗരത്തിലേക്ക് അനുവദിക്കൂ.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി എട്ടു മണി മുതല്‍ കരിമരുന്ന് പ്രയോഗവും ആഘോഷങ്ങളും ഉണ്ടാകും.

അതിന്റെ പൂര്‍ണ പട്ടിക ഇവിടെ കാണാം.

ഒത്തുകൂടാവുന്നവര്ക്ക് പരിധിയില്ല. എന്നാല്‍ രണ്ടു ചതുരശ്ര മീറ്ററില്‍ ഒരാള്‍ എ്ന്ന നിയന്ത്രണം പാലിക്കണം.

സൗത്ത് ഓസ്‌ട്രേലിയ

അഡ്‌ലൈഡിലെ കരിമരുന്ന് പ്രയോഗം റദ്ദാക്കി.

എന്നാല്‍ മറേ ബ്രിഡ്ജ്, വയാല, വിക്ടര്‍  ഹാര്‍ബര്‍, പോര്‍ട്ട് ലിങ്കന്‍ എന്നീ കൗണ്‍സിലുകളില്‍ ആഘോഷം നടക്കും.

വീടുകളില്‍ 50 പേര്‍ക്ക് വരെ ഒത്തുകൂടാം. രണ്ടു ചതുരശ്ര മീറ്ററില് ഒരാള്‍ മാത്രം.

സ്വകാര്യ പരിപാടികള്‍ നടക്കുന്ന ഹോളുകളില്‍ 200 പേരെ വരെ അനുവദിക്കാം.

ടാസ്‌മേനിയ

ഹോബാര്‍ട്ടില്‍ 9.30നും അര്‍ദ്ധരാത്രിയിലും കരിമരുന്ന് പ്രയോഗം നടക്കും.

പതിവിലും ഉയരത്തിലാകും ഇത്തവണത്തെ കരിമരുന്ന് പ്രയോഗം. അകലെ നിന്നും കാണാന്‍ കഴിയുന്നതിനുവേണ്ടിയാണ് ഇത്.
Hobart City fireworks
Hobart City fireworks Source: Hobart City Council
രണ്ടു ചതുരശ്രമീറ്റര്‍ നിയമം സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ട്. കെട്ടിടങ്ങള്ക്കുള്ളില്‍ ഒറ്റ മേഖലയില്‍ 250 പേരെ വരെ അനുവദിക്കും.

കെട്ടിടങ്ങള്‍ക്ക് പുറത്ത് 1,000 പേര്ക്ക് വരെ ഒത്തുചേരാം.

ACT

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രാജ്യ തലസ്ഥാനത്ത് കരിമരുന്ന് പ്രയോഗം ഉണ്ടാകില്ല.

കഴിഞ്ഞ വര്‍ഷം കാട്ടുതീ മൂലം അത് റദ്ദാക്കിയിരുന്നു.

പ്രാദേശികമായ ഭക്ഷണശാലകളില്‍ ആഘോഷം നടത്താനാണ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടു്ന്നത്.

വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനും നിയന്ത്രണങ്ങളില്ല. ഔട്ട്‌ഡോറില്‍ 500 പേര്‍ എന്ന പരിധിയും, രണ്ടു ചതുരശ്രമീറ്റര്‍ വ്യവസ്ഥയും ബാധകം.

നോര്‍തേണ്‍ ടെറിട്ടറി

ഒത്തുകൂടന്നതിന് നിയന്ത്രണങ്ങളില്ല. എന്നാല്‍ 1.5 മീറ്റര്‍ അകലം പാലിക്കണം - എല്ലാ സാഹചര്യങ്ങളിലും.


Share

Published

Updated

By Rashida Yosufzai, SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service