ഇന്ത്യയില്‍ കൊറോണവൈറസിന്റെ രണ്ടാം വ്യാപനത്തില്‍ കേസുകള്‍ വന്‍ തോതില്‍ കുതിച്ചുയരുകയാണ്.
ആദ്യ വ്യാപനത്തെക്കാള്‍ ഉയര്‍ന്ന റെക്കോര്‍ഡിലേക്ക് ഇന്ത്യയിലെ പ്രതിദിന കേസുകള്‍ എത്തിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ന്യൂസിലന്റ് സര്‍ക്കാര്‍ കടുത്ത നടപടി പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയുമായി യാത്രാ ബബ്‌ളിന്റെ ഭാഗമായി അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശത്തു നിന്നെത്തിയ 23 പേര്‍ക്ക് ന്യൂസിലന്റില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതില്‍ 17 പേരും ഇന്ത്യയില്‍ നിന്ന് വന്നവരാണ്.
ഇതാണ് അടിയന്തര നടപടിക്ക് കാരണമായത്.
ഇന്ത്യയില്‍ നിന്നുള്ള ഒരു യാത്രക്കാര്ക്കും രണ്ടാഴ്ചത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിച്ചു.
ന്യൂസിലന്റ് പൗരന്‍മാരും റെസിഡന്റ്‌സും ഉള്‍പ്പെടെയുള്ളവര്‍ക്കും ഇത് ബാധകമാണ്.
ഇതാദ്യമായാണ് സ്വന്തം പൗരന്‍മാര്‍ക്ക് ന്യൂസിലന്റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ഏപ്രില്‍ 11 വൈകുന്നേരം നാലു മണി മുതലാകും ഈ വിലക്ക് ബാധകം. രണ്ടാഴ്ചത്തേക്കാണ് ഇത്. കഴിഞ്ഞ 14 ദിവസം ഇന്ത്യയിലുണ്ടായിരുന്ന എല്ലാവര്‍ക്കും വിലക്ക് ബാധകമാണ്.

Source: Getty Images
ഇതൊരു താല്‍ക്കാലിക നടപടി മാത്രമാണെന്നും, രോഗബാധ കൂടിയ മേഖലകളില#് നിന്നുള്ളവരെ എങ്ങനെ അനുവദിക്കാം എന്ന കാര്യത്തില്‍ അടുത്ത രണ്ടാഴ്ച വിശദമായ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനു ശേഷം യാത്ര അനുവദിക്കുമെന്നാണ് ജസീന്ത ആര്ഡന്‍ നല്‍കിയ സൂചന.
40 ദിവസത്തിനു ശേഷം ന്യൂസിലന്റില്‍ ഒരു പ്രാദേശിക രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.