ന്യൂസിലാന്റിലെ മലയാളി സമൂഹത്തിനും അവരുടെ കുടുംബത്തിനും പ്രധാനമന്ത്രി ജസിന്ത ആർഡൻ സന്തോഷം നിറഞ്ഞ ഓണം ആശംസിച്ചു.
മലയാളിയായ ന്യൂസിലാന്റ് പാർലമെൻറ്റ് പ്രൈവറ്റ് സെക്രട്ടറി ഫോർ എത്നിക് കമ്മ്യൂണിറ്റിസ് പ്രിയങ്ക രാധാകൃഷ്‌ണൻ എം പി യോടൊപ്പം ഫേസ്ബുക്കിലൂടെയാണ് ജസിന്ത ആർഡൻ മലയാളി സമൂഹത്തിന് ഓണാശംസകൾ നേർന്നത്.
കേരളത്തിന്റെ വസന്തകാല ഉത്സവമായ ഓണം മലയാളികൾ ഒരുമയോടെ ആഘോഷിക്കുന്ന കാഴ്ച ഏറെ സന്തോഷം നൽകുന്നതാണെന്ന് ജസിന്ത പറഞ്ഞു.
ന്യൂസിലാന്റിലെ എല്ലാ മലയാളി സംഘടനകളും കാഴ്ചവയ്ക്കുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണെന്നും മലയാളി സമൂഹം ഒന്നടങ്കം രാജ്യത്തിന്റെ വൈവിധ്യമാർന്ന സമൂഹത്തിന് നൽകുന്ന സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊണ്ടുമാണ് ജസിന്ത ആർഡൻ മലയാളി സമൂഹത്തിന് ഓണാശംസകൾ നേർന്നത്.