ഓസ്‌ട്രേലിയ - ന്യൂസിലന്റ് ട്രാവല്‍ ബബ്ള്‍ പ്രഖ്യാപിച്ചു: ഒക്ടോബര്‍ 16 മുതല്‍ പരിമിതമായ യാത്രകള്‍

ന്യൂസിലാന്റുകാര്‍ക്ക് നിയന്ത്രിതമായ രീതിയില്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ യാത്രാ ബബ്ള്‍ പ്രഖ്യാപിച്ചു.

Prime Minister Scott Morrison has announced New Zealanders will be able to travel to Australia "very, very soon".

Prime Minister Scott Morrison has announced New Zealanders will be able to travel to Australia "very, very soon". Source: AAP

കൊവിഡ് ബാധയെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ അടച്ചിട്ട ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍, നേരിയ തോതില്‍ തുറക്കുന്നതിനുള്ള പ്രഖ്യാപനമാണ് ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയത്.

ന്യൂസിലാന്റുമായി പരിമിതമായ രീതിയില്‍ യാത്രാ ബബ്ള്‍ ഏര്‍പ്പെടുത്തുമെന്ന് ഉപപ്രധാനമന്ത്രി മൈക്കല്‍ മക്ക്‌കോര്‍മാക്ക് അറിയിച്ചു.

ഒക്ടോബര്‍ 16 അര്‍ദ്ധരാത്രി മുതലാകും ഈ ബബ്ള്‍  തുടങ്ങുന്നത്.

ന്യൂസിലാന്റുകാര്‍ക്ക് ക്വാറന്റൈന്‍  നിബന്ധനകളില്ലാതെ ന്യൂ സൗത്ത് വെയില്‍സിലേക്കും, നോര്‍തേണ്‍ ടെറിട്ടറിയിലേക്കും യാത്ര ചെയ്യാനാണ് അനുമതി.

എന്നാല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ഇപ്പോള്‍ ന്യൂസിലാന്റിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല.

മറ്റ് ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളും ഈ ബബിളിന്റെ ഭാഗമല്ല.

ഫലത്തില്‍, വളരെ പരിമിതമായ രീതിയില്‍, ഒരു വശത്തേക്കു മാത്രമുള്ള യാത്രാ അനുവാദമാണ് ഇപ്പോള്‍ നല്‍കുന്നത്.

തൊട്ടുമുമ്പുള്ള 14 ദിവസങ്ങളില്‍ ന്യൂസിലാന്റിലെ ഏതെങ്കിലും ഹോട്ട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ക്ക് മാത്രമാകും യാത്രാ അനുമതി.

സൗത്ത് ഓസ്‌ട്രേലിയയും വൈകാതെ ഈ യാത്രാ ബബിളിന്റെ ഭാഗമാകുമെന്നും മക്ക്‌കോര്‍മാക്ക് പറഞ്ഞു.

ന്യൂസിലന്റിനെ കൂടാതെ മറ്റു രാജ്യങ്ങളിലേക്ക് ഈ യാത്രാ ബബ്ള്‍  വ്യാപിപ്പിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി.

'കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര അനുവദിക്കണം. ഇത് അതിന്റെ തുടക്കം മാത്രമാണ്. ഇത് എത്രത്തോളം വിജയിക്കുന്നുവെന്ന് അറിഞ്ഞ ശേഷം മറ്റു രാജ്യങ്ങളുടെ കാര്യം തീരുമാനിക്കാം.'

പസഫിക് രാജ്യങ്ങളായിരിക്കും അടുത്തതായി ഈ പട്ടികയില്‍ വരിക എന്നാണ് സൂചന. നിരവധി പസഫിക്  രാജ്യങ്ങളുമായി ഇതേക്കുറിച്ച് വിദേശകാര്യമന്ത്രി മരീസ് പൈന്‍ ചര്‍ച്ച നടത്തുന്നതായും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.

സിംഗപ്പൂരുമായും ജപ്പാനുമായും ഓസ്‌ട്രേലിയന്‍ ട്രാവല്‍ ബബ്ള്‍  സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കൂടുതല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് തിരിച്ചെത്താം

ന്യൂസിലന്റുകാര്‍ക്ക് ക്വാറന്റൈന്‍ കൂടാതെ ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ അനുമതി കൊടുക്കുന്നതോടെ, ക്വാറന്റൈന്‍ ഹോട്ടലുകളില്‍ മറ്റുള്ളവരെ കൂടുതലായി ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിലവില്‍, ഓസ്‌ട്രേലിയന്‍ റെസിഡന്റായ ന്യൂസിലന്റ് പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് വരാന്‍ അനുമതിയുണ്ട്. എന്നാല്‍ അവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

പുതിയ ട്രാവല്‍ ബബ്ള്‍  നിലവില്‍ വരുന്നതോടെ, സിഡ്‌നിയില്‍ മാത്രം ആഴ്ചയില്‍ 325 ക്വാറന്റൈന്‍ ഒഴിവുകളാകും ഉണ്ടാകുന്നത്. ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at https://sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.


Share

2 min read

Published

Updated

Source: AAP, SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now