SKIP TO MAIN CONTENT

സിഡ്നിയിലെ ഹോട്ടലുകളിൽ താമസിക്കാൻ 100 ഡോളർ സൗജന്യ വൗച്ചർ വിതരണം ചെയ്യുമെന്ന് സർക്കാർ

ന്യൂ സൗത്ത് വെയിൽസിലെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ 100 ഡോളറിന്റെ സൗജന്യ വൗച്ചർ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൈൻ ആൻഡ് ഡിസ്കവർ സ്‌കീമിന്റെ ഭാഗമാണിത്.

Dine & Discover NSW
Dine and Discover voucher from NSW government Source: SBS

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...   

കൊവിഡ് പ്രതിസന്ധി നേരിട്ട സിഡ്‌നിയിലെ ബിസിനസുകളിൽ ഉപയോഗിക്കാൻ കഴിയുന്ന രണ്ട് ലക്ഷം വൗച്ചറുകളാണ് സർക്കാർ നൽകുന്നത്. സിഡ്നി നഗരത്തിലെ ബിസിനസുകളിലാണ് ഈ വൗച്ചർ ഉപയോഗിക്കാവുന്നത്.

ഇതിനായി 51.5 മില്യൺ ഡോളറിന്റെ പക്കലേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സിഡ്നി നഗരത്തിലെ ഹോട്ടലുകളിൽ താമസിക്കാനാണ് ഈ 100 ഡോളർ വൗച്ചർ. 

സിഡ്‌നിയിലെ ഹോട്ടലുകളിൽ താമസിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി സ്റ്റുവർട്ട് അയേഴ്‌സ് പറഞ്ഞു.

ജൂണിൽ വിതരണം ചെയ്തു തുടങ്ങുന്ന വൗച്ചറുകൾ ആദ്യം അപേക്ഷിക്കുന്നവർക്കാണ് ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ ഡൈൻ ആൻഡ് ഡിസ്കവർ സ്‌കീമിന്റെ ഭാഗമാണ് ഇത്.

ഇതിന് പുറമെ ബിസിനസ് പരിപാടികൾക്കായി 5.5 മില്യൺ ഡോളറും തത്സമയ സംഗീത വേദികൾക്കായി 24 മില്യൺ ഡോളറും സർക്കാർ മാറ്റി വയ്ക്കും. 150 പേരിൽ കുറവുള്ള ബിസിനസ് പരിപാടികൾക്ക് 15,000 ഡോളർ ഗ്രാന്റ് നൽകുമെന്നും സർക്കാർ അറിയിച്ചു.

മെൽബൺ മെട്രോപൊളിറ്റൻ പ്രദേശത്തെ ബിസിനസുകളെ സഹായിക്കുന്നതിനായി വിക്ടോറിയൻ സർക്കാർ 200 ഡോളർ വൗച്ചർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 200 ഡോളറിന്റെ 40,000 വൗച്ചറുകളാണ് സർക്കാർ നൽകിയത്.

NSWൽ നിയന്ത്രണത്തിൽ ഇളവ്

ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് ബാധ കുറഞ്ഞതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. വിവാഹത്തിനും സംസ്ക്കാര ശുശ്രൂഷകൾക്കും പങ്കെടുക്കാൻ അനുവദിക്കുന്നവരുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല.

സംഗീത പരിപാടികളിലും നൃത്ത പരിപാടികളിലും നിയന്ത്രണങ്ങൾ ഇല്ല. കൂടാതെ വീടുകളിൽ ഒത്തുചേരാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണവും എടുത്തുമാറ്റി.

എന്നാൽ 100 പേരിൽ കൂടുതൽ ഒത്തുകൂടുന്നിടത്ത് കൊവിഡ് സുരക്ഷാ പദ്ധതി നടപ്പാക്കുകയും സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുകയും വേണമെന്ന് സർക്കാർ അറിയിച്ചു.

ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും  

 

 

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now