കൊറോണവൈറസ് ബാധ മൂലം വാടക നൽകാൻ കഴിയാതെ വരുന്ന താമസക്കാരെ കെട്ടിങ്ങളിൽ നിന്ന് ഇറക്കി വിടുന്നത് തടയാനായാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്കായി ഫെഡറൽ സർക്കാർ നേരത്തേ പ്രഖ്യാപിച്ച പദ്ധതിക്ക് പുറമേയാണ്, വാടകവീടുകൾക്കായും സംസ്ഥാനത്ത് ഇളവ് കൊണ്ടുവരുന്നത്.
വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി ആകെ 440 മില്യൺ ഡോളറിന്റെ പാക്കേജാണ് ഇത്.
വൈറസ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ വീടുകളിൽ നിന്ന് ഇറക്കി വിടുന്നത് അടുത്ത ആറു മാസത്തേക്ക് തടയാനാണ് പദ്ധതി. നേരത്തേ ബിസിനസുകൾക്കായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചതും ആറു മാസത്തെ മൊറട്ടോറിയമായിരുന്നു.
വരുമാനത്തിൽ 25 ശതമാനമെങ്കിലും കുറവുണ്ടായ കുടുംബങ്ങൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുള്ള വാടകക്കാരുമായി വീട്ടുടമകളോ എജന്റുമാരോ ചർച്ച ചെയ്ത് പരസ്പര ധാരണയിലെത്തണമെന്ന് സംസ്ഥാന മന്ത്രി കെവിൻ ആൻഡേഴ്സൻ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടത്തിൽ നൽകാൻ കഴിയാത്ത വാടക തുക താമസക്കാർ പിന്നീട് നൽകണം. എന്നാൽ അങ്ങനെ വാടക കുടിശ്ശിക വരുന്നതിന്റെ പേരിൽ താമസക്കാരെ കരിമ്പട്ടികയിൽ പെടുത്തില്ലെന്നും സംസ്ഥാന ട്രഷറർ ഡൊമിനിക് പെറോട്ടെറ്റ് വ്യക്തമാക്കി.
വാടക കരാർ അവസാനിപ്പിക്കാനായി താമസക്കാർക്ക് നോട്ടീസ് നൽകുന്നതിലും, പരാതികളിൻമേൽ സിവിൽ ആനറ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തീരുമാനമെടുക്കുന്നതിലും 60 ദിവസത്തെ മൊറട്ടോറിയം ഉണ്ടാകും. ഈ കാലാവധിക്കുള്ളിൽ വാടകക്കാരുമായി കെട്ടിടമുടമകളോ ഏജന്റോ ചർച്ച ചെയ്ത് ധാരണയിലെത്താൻ ശ്രമിക്കണം.
വാടകക്കാരെ ഒഴിവാക്കാൻ ഇതിനകം തന്നെ ട്രൈബ്യൂണലിൽ അപേക്ഷ നൽകിയ വീട്ടുടമകൾക്കും അവരുടെ അപേക്ഷ പരിഗണിക്കാൻ 60 ദിവസം കാത്തിരിക്കേണ്ടി വരും.
കൊറോണവൈറസ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായ വാടകക്കാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
കെടിട്ടമുടമകൾക്ക്:
വീട്ടുടമകൾക്കും ഇതോടൊപ്പം ആനുകൂല്യം നൽകും. വാടകക്കാർക്ക് സഹായം നൽകുന്ന വീട്ടുടമകൾക്ക്, ഭൂനികുതിയിൽ 25 ശതമാനം ഇളവോ റിബേറ്റോ ലഭിക്കും. അവർ ആ ആനൂകൂല്യം വാടകക്കാർക്ക് കൈമാറും എന്ന ഉറപ്പിലാണ് ഇത്.
എന്നാൽ കുടിശ്ശികയുടെപേരിൽ വാടകക്കരാറുകൾ അവസാനിപ്പിക്കുന്നതിന് 60 ദിവസത്തെ മൊറട്ടോറിയം ഉണ്ടാകും.
വാണിജ്യ കെട്ടിടങ്ങൾക്കായി ഫെഡറൽ സർക്കാർ നേരത്തേ പ്രഖ്യാപിച്ച വാടക കോഡ് നടപ്പാക്കുന്നതിനായാണ് പദ്ധതയുടെ പകുതി തുക നീക്കിവച്ചിരിക്കുന്നത്.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.