NSWൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി; അതീവ ജാഗ്രതയെന്ന് പ്രീമിയർ

കൊറോണവൈറസ് വ്യാപനം കൂടിയതോടെ ന്യൂ സൗത്ത് വെയിൽസിൽ സാമൂഹ്യ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ തീരുമാനിച്ചു.

NSW Premier Gladys Berejiklian and Minister for Transport Andrew Constance brief the media on the COVID-19 pandemic and easing of restrictions during a press conference in Sydney, Monday, May 18 2020. (AAP Image/Dean Lewins) NO ARCHIVING

NSW Premier Gladys Berejiklian Source: AAP

വ്യാഴാഴ്ച രാത്രി എട്ടു മണി വരെ സംസ്ഥാനത്ത് എട്ടു പേർക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഇതിൽ രണ്ടു പേർ ഹോട്ടൽ ക്വാറന്റൈനിലാണ്. മറ്റ് ആറു പേർക്കും സാമൂഹ്യവ്യാപനത്തിലൂടെയാണ് വൈറസ് പടർന്നത്.

രാത്രി എട്ടിനു ശേഷം അഞ്ചു പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കാസുലയിലെ ക്രോസ് റോഡ്സ് ഹോട്ടലുമായി ബന്ധപ്പെട്ട വൈറസ്ബാധ 42 ആയി ഉയരുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് സാമൂഹിക നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കുന്നതായി പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പ്രഖ്യാപിച്ചത്.

നിയന്ത്രണം അടുത്ത വെള്ളിയാഴ്ച മുതൽ

സംസ്ഥാനത്തെ എല്ലാ കഫെകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഒറ്റ ഗ്രൂപ്പിൽ പരമാവധി 10 പേരെ മാത്രമേ ബുക്ക് ചെയ്യാൻ അനുവദിക്കുകയുള്ളൂ.

പബുകൾക്ക് ഈ നിയന്ത്രണം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും, ഇത് ഭക്ഷണം വിളമ്പുന്ന മറ്റു സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.

ക്ലബുകളിലും പബുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം പരമാവധി 300 പേരെ മാത്രമായിരിക്കും  അനുവദിക്കുക.

ഇത്തരം സ്ഥാപനങ്ങിലെത്തുന്ന എല്ലാവരും ഇരിപ്പിടങ്ങളിൽ ഇരിക്കണം എന്നത് നിർബന്ധമാണെന്നും പ്രീമിയർ പറഞ്ഞു. ഡാൻസോ, പാട്ടോ, പരസ്പരമുള്ള ഇടപെടലോ പാടില്ല.

വിവാഹ ചടങ്ങുകൾക്കും, കോർപ്പറേറ്റ് പാർട്ടികൾക്കും പരമാവധി 150 പേരെ മാത്രമേ അനുവദിക്കൂ. ഇതിലും “രോഗവ്യാപന സാധ്യത കൂടിയ” പരിപാടികളായ ഡാൻസോ, സംഗീതപരിപാടികളോ അനുവദിക്കില്ല.

മരണാനന്തര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പരമാവധി 100 പേർ മാത്രമായി നിജപ്പെടുത്തും.

എല്ലാ സ്ഥലങ്ങളിലും നാലു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിയന്ത്രണം ബാധകമാണെന്നും, അതിനാൽ ചെറിയ സ്ഥലങ്ങളിൽ കുറച്ചു പേരെ മാത്രമേ അനുവദിക്കാവൂ എന്നും പ്രീമിയർ പറഞ്ഞു.

വീടുകളിൽ 20 പേർ വരെ ഒത്തു കൂടുന്നത് തുടരാം. എന്നാൽ പരമാവധി 10 പേർ മാത്രമാക്കാൻ ജനങ്ങൾ ശ്രമിക്കണമെന്നും പ്രീമിയറും ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റും അഭ്യർത്ഥിച്ചു.
വീടുകളിൽ അനുവദിക്കുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ 10 ആയി ചുരുക്കിയേക്കാമെന്നും പ്രീമിയർ സൂചിപ്പിച്ചു.
ഒത്തുകൂടുന്നവരുടെ എണ്ണം കുറവാണെങ്കിൽ പരസ്പരമുള്ള സമ്പർക്കം കുറയും എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നതെന്നും, അതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

അടുത്ത വെള്ളിയാഴ്ച മുതലാണ് നിയന്ത്രണം നടപ്പാക്കുക. എന്നാൽ അതിനു മുമ്പു തന്നെ ഇവ പാലിക്കാൻ ജനങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണെന്നും, വൈറസ് അതിവേഗം പടരാം എന്ന കാര്യം കണക്കിലെടുത്ത് എല്ലാവരും സാമുഹിക ഇടപെടലുകൾ കുറയ്ക്കണമെന്നും പ്രീമിയർ നിർദ്ദേശിച്ചു.


Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. People are also advised to wear masks in public.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at sbs.com.au/coronavirus

 

 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service