SKIP TO MAIN CONTENT

NSW -ൽ വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; $6,50,000 വരെയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇല്ല

ന്യൂ സൗത്ത് വെയിൽസിൽ വീടുകളുടെ സ്റ്റാമ്പ് ഡ്യുട്ടിയിൽ ഇളവ് പ്രഖ്യാപിച്ചു. നിലവിൽ പുതുതായി നിർമ്മിച്ച വീടുകൾക്ക് മാത്രമായിരുന്നു സ്റ്റാമ്പ് ഡ്യുട്ടിയിൽ ഇളവ് നൽകിയിരുന്നത്. ഇനി മുതൽ $6,50,000 വരെ വിലമതിക്കുന്ന പണിത വീടുകൾക്കും ഇത് ബാധകമാകും. എൻ എസ് ഡബ്ള്യു പ്രീമിയർ ഗ്ലാഡിസ് ബേറെജിക്ലീയാനാണ് വ്യാഴാഴ്ച്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

NSW stamp duty
NSW Government has announced 12 months exemption on stamp duty for certain properties. Source: AAP

1 min read

Published

Updated



Skip to article content

ഫസ്റ്റ് ഹോം ബയേഴ്‌സ് അഥവാ ആദ്യ വീടു വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. പുതുതായി ഒരു വീട് സ്വന്തമാക്കാൻ പദ്ധതിയിടുന്നവർക്ക് ഇത് സഹായകരമാകുമെന്ന് പ്രീമിയർ പറഞ്ഞു.

നിലവിൽ പുതുതായി നിർമിച്ച $5,50000 വരെയുള്ള വീടുകൾ വാങ്ങുവന്നവരെ മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയിരുന്നുള്ളു.

എന്നാൽ, പുതിയ നിയമ പ്രകാരം $6,50,000 വരെ വിലമതിക്കുന്ന എക്സിസ്റ്റിങ് ഹോംസ് അഥവാ പണിത വീടുകൾ വാങ്ങുന്ന ഫസ്റ്റ് ഹോം ബയേഴ്‌സിനും ഇനി സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. 

കൂടാതെ, $8,00,000 വരെ വിലമതിക്കുന്ന ആദ്യ വീടു വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം, വിദേശ നിക്ഷേപകർ നൽകേണ്ട ഭൂമിയുടെ നികുതിക്കുമേലുള്ള വാർഷിക സർചാർജ് ഇരട്ടിയായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ ഇവർക്ക് .75 ശതമാനം മാത്രം നികുതി  നക്കിയാൽ മതി. എന്നാൽ ഇത് രണ്ടു ശതമാനാമാമായാണ് ഉയർത്തിയിരിക്കുന്നത് .  ഇതും ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രീമിയർ ഗ്ലാഡിസ് അറിയിച്ചു.   

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now