SKIP TO MAIN CONTENT

NSWൽ ഭൂമിവിലയിൽ വൻ വർധന: ബ്ലാക്ക്ടൌണിൽ 47 ശതമാനം

കഴിഞ്ഞ സാന്പത്തിക വർഷം ന്യൂ സൌത്ത് വെയിൽസിലെ ഭൂമിവിലയിൽ ശരാശരി 20 ശതമാനത്തിൻറെ വർദ്ധനവുണ്ടായെന്ന് കണക്കുകൾ. സംസ്ഥാന വാല്യുവർ ജനറൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഭൂമിയുടെ വില കുതിച്ചുയർന്ന കാര്യം വ്യക്തമാക്കിയത്. പശ്ചിമ സിഡ്നിയിലാണ് ഏറ്റവുമധികം വർധനവ്.

Land sales
Source: AAP

1 min read

Published

Updated

By Salvi Manish


Skip to article content

ബ്ലാക്ക്ടൌൺ, പാരമറ്റ, ഹോൾറോയ്ഡ് എന്നീ സബർബുകളിൽ റെക്കോർഡ് വർധനയാണ് 2015ൽ ഉണ്ടായത്. ബ്ലാക്ക്ടൌണിലാണ് ഏറ്റവും കൂടുതൽ - 47 ശതമാനം. ഹോൾറോയ്ഡിൽ 38 ശതമാനവും, പാരമറ്റയിൽ 35.9 ശതമാനവുമാണ്. ഗതാഗത സൌകര്യങ്ങളിലുണ്ടായ വർധനവും കുറഞ്ഞ പലിശനിരക്കുമാണ് ഭൂമി വില ഇത്രയും കൂടാൻ കാരണമെന്ന് വാല്യുവർ ജനറൽ സൂചിപ്പിക്കുന്നത്. 

സംസ്ഥാനത്തിൻറെ ഉൾനാടൻ പ്രദേശങ്ങളിലുള്ള എട്ടു മേഖലകളിൽ ഭൂമി വില കുറഞ്ഞിട്ടുമുണ്ട്. കോബർ, മസ്വെൽബ്രൂക് തുടങ്ങിയ മേഖലകളിലാണ് വിലിടിഞ്ഞത്. 

സംസ്ഥാനത്ത് ജനോപയോഗമുള്ള ഭൂമിയുടെ മൊത്തെ വില ഇപ്പോൾ ഒരു ലക്ഷത്തി മുപ്പത്തിനാലായിരം കോടി (1.34 ട്രില്യൺ) ഡോളറാണ്. 

 

 

ഏറ്റവുമധികം വർദ്ധനവുണ്ടായ പ്രദേശങ്ങൾ ഇവയാണ്

Land value
Source: Land Value

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now