NSWൽ രണ്ടാഴ്ചയായി കൊറോണവൈറസ് സാമൂഹികവ്യാപനമില്ല; കായികവിനോദങ്ങൾക്ക് അനുമതി

ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞ രണ്ടാഴ്ചയിൽ കൊറോണവൈറസ് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കായിക മത്സരങ്ങവിനോദങ്ങൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുംഅനുവദിക്കും.

People playing football in a park

File photo Source: AAP

ഓസ്ട്രേലിയയിൽ രോഗബാധ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരുന്ന ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞ രണ്ടാഴ്ചയിൽ ഒരു സാമൂഹിക വ്യാപനം പോലും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയുള്ള 24 മണിക്കൂറിൽ മൂന്ന് പേർക്ക് മാത്രമാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും യാത്ര ചെയ്ത് ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ.

സംസ്ഥാനത്ത് 5,703 പേരിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്.  

എന്നാൽ വൈറസ് ബാധ കുറഞ്ഞെങ്കിലും സാമൂഹിക വ്യാപനത്തിനുള്ള സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

വൈറസ് ഇപ്പോഴും സമൂഹത്തിനിടയിൽ നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ആരോഗ്യവകുപ്പിലെ ജെറമി പറഞ്ഞു.

ന്യൂ സൗത്ത് വെയിൽസിൽ വൈറസ്ബാധ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖാപിച്ചിരിക്കുകയാണ് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ.

ജൂലൈ ഒന്ന് മുതൽ പൂർണതോതിൽ കായിക വിനോദങ്ങൾ അനുവദിച്ചു തുടങ്ങും. നിലവിൽ കളിക്കാരും ടീമധികൃതരും ഉൾപ്പെടെ പത്ത് പേർക്ക് മാത്രമാണ് കെട്ടിടങ്ങൾക്ക് പുറത്തുള്ള (ഔട്ട്ഡോർ) കായിക വിനോദങ്ങളിൽ പങ്കെടുക്കാവുന്നത്.

എന്നാൽ ജൂലൈ ഒന്ന് മുതൽ ഇത്തരം നിയന്ത്രണങ്ങളുണ്ടാകില്ല.

കോർപ്പറേറ്റ് ബോക്സുകളിൽ 50 പേരെ അനുവദിക്കും. മൽസരങ്ങൾ നടക്കുന്നയിടങ്ങളിലേക്ക് വരുന്നവരുടെ പേരും വിവരവുമെല്ലാം ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഭക്ഷണ-പാനീയ സ്റ്റോളുകളും മറ്റും ഇവിടെ തുറന്നു പ്രവർത്തിക്കുകയും ചെയ്യാം.

18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള കായിക മത്സരങ്ങൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്നവർക്കുള്ള മത്സരങ്ങളും അനുവദിച്ചു തുടങ്ങുന്നത്.

മത്സരം നടക്കുന്ന സ്ഥലത്ത് സാമൂഹിക അകലം പാലിക്കുന്നതും മറ്റും സംബന്ധിച്ചുള്ള നിരവധി നിർദ്ദേശങ്ങളുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് കായിക മന്ത്രി ജെഫ് ലീ പറഞ്ഞു. 

അതേസമയം, എല്ലാ കായിക മത്സരങ്ങൾ നടക്കുന്നയിടങ്ങളിലേക്ക് പ്രായമേറിയവർ പ്രവേശിക്കുന്നതിൽ  വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് സ്പോർട്ട് ഓസ്ട്രേലിയ വ്യക്തമാക്കി.

കുട്ടികളുടെ മത്സരങ്ങൾ കാണാൻ രക്ഷിതാക്കളിൽ ഒരാൾക്ക് മാത്രമേ അനുവാദമുള്ളൂ. കൂടാതെ ഹസ്തദാനം, കൈകൾ കൂട്ടിയടിച്ചുള്ള ഹൈ ഫൈവ് എന്നിവ നിരോധിച്ചിട്ടുണ്ട്.

People in Australia must stay at least 1.5 metres away from others. Find out what restrictions are in place for your state or territory: https://www.sbs.com.au/language/english/how-australia-s-states-and-territories-are-relaxing-coronavirus-restrictions

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The Federal Government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus

 

 

 


Share

2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now