സിഡ്നി ക്വാറന്റൈൻ ഹോട്ടലിലെ ജീവനക്കാരിക്ക് കൊവിഡ്; സംസ്ഥാനത്ത് മൂന്നാഴ്ചക്ക് ശേഷമുള്ള ആദ്യത്തെ കേസ്

സിഡ്‌നിയിൽ ഹോട്ടൽ ക്വാറന്റൈൻ ജീവനക്കാരിക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 26 ദിവസത്തിന് ശേഷമാണ് ഒരു കേസ് റിപ്പോർട്ട് ചെയ്യുന്നത്.

NSW Health Minister Brad Hazzard at a NSW Health briefing.

NSW Health Minister Brad Hazzard at a NSW Health briefing. Source: AAP

സിഡ്‌നിയിലെ നോവോട്ടൽ ഹോട്ടൽ, ഡാർലിംഗ് ഹാർബറിൽ ഐബിസ് ഹോട്ടൽ എന്നിവിടങ്ങളിൽ ജോലി ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു

NSWൽ 26 ദിവസത്തിന് ശേഷം റിപ്പോർട്ട് ചെയ്ത കേസ് അധികൃതരെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുന്നയാണ്.

രോഗം ബാധിച്ച സ്ത്രീയുടെ കുടുംബത്തിലെ അഞ്ച് പേരിൽ ഉടൻ തന്നെ പരിശോധന നടത്തി. ഇവർക്ക് രോഗം കണ്ടെത്തിയിട്ടില്ല.

എങ്കിലും ഇവരുമായി സമ്പർക്കത്തിലായ മറ്റുള്ളവരിൽ പരിശോധന നടത്തി വരികയാണ്. ഇവർക്ക് ഹോട്ടലിൽ നിന്ന് തന്നെയാണോ രോഗം ബാധിച്ചതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

ഐബിസ് ഹോട്ടലിൽ നവംബർ 27നും, നോവോട്ടലിൽ നവംബർ 28 മുതൽ 30 വരെയുമാണ് ഇവർ ജോലി ചെയ്തത്. ഈ ദിവസങ്ങളിൽ ഇവിടെ ജോലി ചെയ്തവർ സ്വയം ഐസൊലേറ്റ് ചെയ്ത് പരിശോധനക്ക് വിധേയരാവണമെന്ന് അധികൃതർ അറിയിച്ചു.

മാത്രമല്ല വൈറസ് ബാധിച്ചിരിക്കാൻ സാധ്യതയുള്ള സമയത്ത് ഇവർ മിന്റോയിൽ നിന്ന് സെൻട്രലിലേക്കും, സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഡാർലിംഗ് ഹാര്ബറിലേക്കും ലൈറ്റ് റെയ്‌ലിൽ യാത്ര ചെയ്തിട്ടുണ്ട്. അതിനാൽ ഈ സമയത്ത് ഈ ലൈനിൽ യാത്ര ചെയ്തവർ പരിശോധനക്കായി മുൻപോട്ട് വരണമെന്ന് മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ബുധനാഴ്ച് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രോഗബാധ സ്ഥിരീകരിച്ചത്. ഇത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് അധികൃതർ.

വിക്ടോറിയയിലും സൗത്ത് ഓസ്‌ട്രേലിയയിലും ഹോട്ടൽ ക്വാറന്റൈൻ ജീവനക്കാരിൽ നിന്ന് രോഗം പടർന്നത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.  

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania

 

 

 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service