സിഡ്‌നിയുടെ കിഴക്കൻ പ്രദേശത്ത് താമസിക്കുന്ന 60നു മേൽ പ്രായമുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യാന്തര വിമാനങ്ങളിലെ ജീവനക്കാരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ ആയി ജോലി ചെയ്യുന്നയാളാണ്.
ഇയാൾ അടുത്തകാലത്തു വിദേശയാത്ര ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.
എന്നാൽ ഇയാൾക്ക് എങ്ങനെ രോഗം ബാധിച്ചു എന്നത് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം നടത്തുകയാണ് ആരോഗ്യ വകുപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ ബോണ്ടായി ജംക്ഷനിലുള്ള ഷോപ്പിംഗ് സെന്റർ നിരവധി തവണ ഇയാൾ സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് മേയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഒരു പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിക്കുന്നത്.
ഇയാളുടെ ഉമിനീർ പരിശോധന ചൊവ്വാഴ്ച നടത്തിയിരുന്നു. ഇതിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതിന് പുറമെ പി സി ആർ പരിശാധനക്കും ഇയാളെ വിധേയനാക്കിയിരുന്നു.
രോഗബാധിതനുമായി സമ്പർക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.
ഇവിടം സന്ദർശിച്ചവർ NSW ആരോഗ്യ വകുപ്പിനെ 1800 943 553 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടണമെന്നും പരിശോധനക്ക് വിധേയരായി 14 ദിവസം ഐസൊലേറ്റ് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.