NSWൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രെത് ടെസ്റ്റ് പുനരാരംഭിച്ചു

ന്യൂ സൗത്ത് വെയിൽസിൽ കൊറോണവൈറസ് വ്യാപനം കുറഞ്ഞതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള റാൻഡം ബ്രെത് ടെസ്റ്റ് ബുധനാഴ്ച പുനരാരംഭിച്ചു.

Police perform a random breath test (RBT) on a driver in the Docklands precinct in Melbourne, Friday, Nov. 20, 2009. Victoria police today launched the the road safety initiative "Operation Raid". (AAP Image/Julian Smith) NO ARCHIVING

Police perform a random breath test on a driver in Melbourne. Source: AAP

കൊറോണ വ്യാപനം രൂക്ഷമായ മാർച്ചിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള റാൻഡം ബ്രെത് ടെസ്റ്റ് (RBT) ഓസ്‌ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളും നിർത്തലാക്കിയിരുന്നു.

നിലവിൽ നിയന്ത്രണങ്ങളിലുള്ള ഇളവുകൾ നടപ്പിലാക്കിത്തുടങ്ങിയ സാഹചര്യത്തിൽ റാൻഡം ബ്രെത് ടെസ്റ്റും, റോഡ് സൈഡ് ഡ്രഗ് ടെസ്റ്റും (RDT) വീണ്ടും ആരംഭിക്കുകയാണെന്ന് NSW പോലീസ് അറിയിച്ചു.

ക്വീൻസ് ബർത്ത്ഡേയോട് അനുബന്ധിച്ചുള്ള പൊതു അവധി കൂടിയായതിനാൽ റോഡ് നിയമം ലംഘിക്കുന്നവർക്ക് സംസ്ഥാനത്ത് വ്യാഴ്ചച്ച മുതൽ തിങ്കളാഴ്ച വരെ ഡബിൾ ഡീമെറിറ്റ് പോയിന്റുകൾ നിലവിൽ വരും.

സംസ്ഥാനത്ത് പബുകളും ബാറുകളുമെല്ലാം പ്രവർത്തനം ആരംഭിച്ചു. ഇതേത്തുടർന്ന് റോഡപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ബ്രെത് ടെസ്റ്റ് പുനരാരംഭിക്കുന്നതെന്ന് ന്യൂ സൗത്ത് വെയിൽസ്‌ പൊലീസ് മന്ത്രി ഡേവിഡ് എലിയട്ട് പറഞ്ഞു.

ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ പരിശോധനക്കായി പോലീസ് വാഹനങ്ങൾ നിരത്തിലിറങ്ങി.

അതേസമയം, പരിശോധനകൾ പുനരാരംഭിക്കുമ്പോഴും ശുചിത്വ പാലനം ഉറപ്പ് വരുത്തിക്കൊണ്ടാകും പരിശോധന നടത്തുന്നതെന്ന് എലിയട്ട് പറഞ്ഞു.

പരിശോധന നടത്തുന്ന ഉപകരണം ആൽക്കഹോൾ പുരളാത്ത വയ്‌പ്സ് ഉപയോഗിച്ച് വൃത്തിയാക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പ് വരുത്താനാണിത്.

രോഗം രൂക്ഷമായതോടെ വിക്ടോറിയ, ക്വീൻസ്ലാൻറ്, സൗത്ത് ഓസ്ട്രേലിയ, ടാസ്മേനിയ എന്നീ സംസ്ഥാനങ്ങളും ബ്രെയ്ത് ടെസ്റ്റ് നിർത്തി വച്ചിരുന്നു.

സൗത്ത് ഓസ്‌ട്രേലിയയാണ് പരിശാധന ആദ്യം പുനരാരംഭിച്ച സംസ്ഥാനം. അഞ്ച് ദിവസം അടുപ്പിച്ച് രോഗം സ്ഥിരീകരിക്കാഞ്ഞ സാഹചര്യത്തിൽ, മെയ് 22 ന് സൗത്ത് ഓസ്ട്രേലിയ പൊലീസ് പരിശോധന പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂ സൗത്ത് വെയിൽസും പരിശോധന ആരംഭിച്ചത്.

എന്നാൽ മറ്റ് സംസ്ഥാനങ്ങൾ പരിശോധന എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

eople in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.

 

 


Share

2 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now