സിഡ്നി ഒളിംപിക് പാർക്കിൽ നടന്ന ന്യൂ സൗത്ത് വെയിൽസ് പ്രൈമറി സ്കൂൾ അത്ലറ്റിക് മീറ്റിലാണ് മലയാളിയായ സെറീന ജോർജ്ജ് ഉൾപ്പെട്ട ടീം സ്വർണ്ണമണിഞ്ഞത്.
4-100 മീറ്റർ റിലേയിലായിരുന്നു സെൻട്രൽ കോസ്റ്റ് ഗ്രാമർ സ്കൂളിനെ പ്രതിനിധീകരിച്ച് ടീം ഒന്നാമതെത്തിയത്. 12 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലായിരുന്നു ഇത്.
സെറീന ജോർജ്ജിനു പുറമേ ഇസബെല്ല, ടെയ്ല, സാമന്ത എന്നിവരുൾപ്പെട്ട ടീമായിരുന്നു മത്സരത്തിൽ.

Source: Supplied
ഹീറ്റ്സിലും സെമി ഫൈനലിലും ഒന്നാമതായിരുന്ന ടീം, ഫൈനലിലും വ്യക്തമായ ലീഡോഡെയാണ് മുന്നിലെത്തിയത്.
54.45 സെക്കന്റിലാണ് ഈ ടീം ഫിനിഷ് ചെയ്തത്. 20 വർഷത്തിനിടയിലെ സംസ്ഥാന സ്കൂൾ മീറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ഇത്.
രണ്ടാം ലാപ്പിലോടിയ സെറീന ടീമിന് വ്യക്തമായ ലീഡ് നൽകുകയായിരുന്നു.
റിലേ ഫൈനൽ മത്സരം ഇവിടെ കാണാം
സെൻട്രൽ കോസ്റ്റ് ഗ്രാമർ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സെറീന ജോർജ്ജ്, ഡോ. സുശീൽ ജോർജ്ജിന്റെയും അന്ന സോളിയുടെയും മകളാണ്.
റിലേക്ക് പുറമേ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിലും സെറീന സജീവമാണ്.

Source: Supplied